എയ്ഡ്‌സെന്ന വ്യാധിക്കെതിരായുള്ള ആദ്യ പോരാട്ടത്തില്‍ ശാസ്ത്രലോകം ആദ്യപടി ജയിച്ചിരിക്കുന്നു. എയ്ഡ്‌സിനെതിരേ ഫലപ്രദമായ മരുന്ന് കണ്ടുപിടിക്കുന്നതില്‍ ബ്രിട്ടനിലെ ശാസ്ത്രജ്ഞരുടെ ശ്രമം വിജയത്തിലേക്ക് അടുക്കുന്നതായി റിപ്പോര്‍ട്ട്. പുതിയ മരുന്ന് ഉപയോഗിച്ച് 44കാരനായ മധ്യവയസ്‌കന്റെ രോഗം പൂര്‍ണമായും സുഖപ്പെട്ടതായി ബിബിസി ഉള്‍പ്പെടെയുള്ള മധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
50 എച്ച്‌ഐവി ബാധിതരില്‍ പരീക്ഷിച്ചുകൊണ്ടിരിക്കുന്ന മരുന്നിന്റെ പൂര്‍ണഫലം അറിയണമെങ്കില്‍ കുറെക്കൂടി കാത്തിരിക്കണം. അതുകൊണ്ട് തന്നെ രോഗം ഭേദമായ മധ്യവയസ്‌കനെക്കുറിച്ചും ചികിത്സയെക്കുറിച്ചും ഔദ്യോഗിക പ്രഖ്യാപനം വന്നിട്ടില്ല. ഓക്‌സ്‌ഫോര്‍ഡ്, കേംബ്രിഡ്ജ്, ഇംപീരിയല്‍ കോളജ്, ലണ്ടന്‍ യൂണിവേഴ്‌സിറ്റി കോളജ്, കിംഗ്‌സ് കോളജ് എന്നിവയാണ് ഗവേഷണത്തില്‍ പങ്കാളികള്‍.
ബ്രിട്ടനിലെ പ്രമുഖരായ ശാസ്ത്രജ്ഞരാണ് വര്‍ഷങ്ങള്‍ നീണ്ട പരീക്ഷണത്തിനു നേതൃത്വം നല്കുന്നത്. വര്‍ഷംന്തോറും ലക്ഷക്കണക്കിന് ആളുകളെ കൊന്നൊടുക്കുന്ന എയ്ഡ്‌സിന് തടയിട്ടാല്‍ ലോകത്തിനു തന്നെ അതൊരു ആശ്വാസമാകും. ആഫ്രിക്കന്‍ രാജ്യങ്ങളിലും ഏഷ്യന്‍ രാജ്യങ്ങളിലുമാണ് ഏറ്റവുമധികം എയ്ഡ്‌സ് രോഗികളുള്ളത്.