ഭവന പ്രതിസന്ധി പരിഹരിക്കാന്‍ മോഡുലാര്‍ ഹൗസിങ് യൂണിറ്റുകള്‍ ഒരുങ്ങുന്നു; ആദ്യ യൂണിറ്റ് ക്രിസ്മസിന്

ഡബ്ലിന്‍: ഭവനപ്രതിസന്ധി പരിഹരിക്കുന്നതിനായി തയാറാക്കുന്ന ആദ്യ മോഡുലാര്‍ ഹൗസിംഗ് യൂണിറ്റുകള്‍ ക്രിസ്തുമസിനു മുമ്പെന്ന് സര്‍ക്കാര്‍. ഇതിനായുള്ള ടെന്‍ഡറുകള്‍ ഇന്നു നല്‍കി. ഡിസംബര്‍ പകുതിയോടെ 22 യൂണിറ്റുകളുടെ നിര്‍മ്മാണം പൂര്‍ത്തിയാകുമെന്ന് പരിസ്ഥിതി മന്ത്രി അലന്‍ കെല്ലി അറിയിച്ചു. ബാക്കിയുള്ള 128 യൂണിറ്റുകളുടെ നിര്‍മ്മാണവും ഫാസ്റ്റ് ട്രാക്ക് സംവിധാനത്തില്‍ പൂര്‍ത്തീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ബജറ്റില്‍ പ്രഖ്യാപിച്ചിട്ടുള്ള ബാക്കിയുള്ള 350 യൂണിറ്റുകളുടെ നിര്‍മ്മാണവും അതേതുടര്‍ന്ന് നടക്കും. ഇതിനായി 40 മില്യണ്‍ യൂറോയാണ് വകയിരുത്തിയിരിക്കുന്നത്. ഡബ്ലിനില്‍ എവിടെയാണ് ഹൗസിംഗ് യൂണിറ്റുകള്‍ സ്ഥാപിക്കുന്നത് എന്നത് സംബന്ധിച്ച് അന്തിമതീരുമാനമായിട്ടില്ല. കൗണ്‍സിലര്‍മാരുമായി ചര്‍ച്ച ചെയ്തശേഷം കൂടുതല്‍ വിശദാംശങ്ങള്‍ വ്യക്തമാക്കുമെന്ന് ഡബ്ലിന്‍ സിറ്റി കൗണ്‍സില്‍ അറിയിച്ചു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ബജറ്റില്‍ പ്രഖ്യാപിച്ചിട്ടുള്ള ബാക്കിയുള്ള 350 യൂണിറ്റുകളുടെ നിര്‍മ്മാണവും അതേതുടര്‍ന്ന് നടക്കും. ഇതിനായി 40 മില്യണ്‍ യൂറോയാണ് വകയിരുത്തിയിരിക്കുന്നത്. ഡബ്ലിനില്‍ എവിടെയാണ് ഹൗസിംഗ് യൂണിറ്റുകള്‍ സ്ഥാപിക്കുന്നത് എന്നത് സംബന്ധിച്ച് അന്തിമതീരുമാനമായിട്ടില്ല. കൗണ്‍സിലര്‍മാരുമായി ചര്‍ച്ച ചെയ്തശേഷം കൂടുതല്‍ വിശദാംശങ്ങള്‍ വ്യക്തമാക്കുമെന്ന് ഡബ്ലിന്‍ സിറ്റി കൗണ്‍സില്‍ അറിയിച്ചു.

സര്‍ക്കാര്‍ പ്രഖ്യാപനത്തെ ഹോംലെസ് സന്നദ്ധസംഘടനകള്‍ സ്വാഗതം ചെയ്‌തെങ്കിലും പുതിയ താല്‍ക്കാലിക താമസസൗകര്യം പ്രശ്‌നത്തിന് താല്‍ക്കാലികമായ ഒരാശ്വാസം മാത്രമാണെന്നും അടിസ്ഥാനപരമായ പ്രശ്‌നങ്ങള്‍ക്കുള്ള പരിഹാരമല്ലെന്നും വ്യക്തമാക്കി. എമര്‍ജന്‍സി അക്കോമഡേഷന്‍ സൗകര്യങ്ങളുടെ ഗുണനിലവാരം ഉയര്‍ത്തണമെന്ന് ഫോക്കസ് അയര്‍ലന്‍ഡ് ആവശ്യപ്പെട്ടു. എമര്‍ജന്‍സി അക്കോമഡേഷന്‍ സംവിധാനങ്ങളെ സ്വാഗതം ചെയ്യുന്നുവെങ്കിലും ആളുകള്‍ വീടുനഷ്ടപ്പെട്ട് തെരുവിലേക്കിറങ്ങുന്നത് ഒഴിവാക്കാനും തെരുവിലായവരെ സ്വന്തം ഭവനങ്ങളിലേക്ക് തിരിച്ചയയ്ക്കാനുമുള്ള നടപടികളാണ് ആത്യന്തികമായി വേണ്ടതെന്ന് ഫോക്കസ് അര്‍ലന്‍ഡി ചീഫ് എക്‌സിക്യൂട്ടീവ് ആഷ്‌ലി ബാല്‍ബിര്‍നി വ്യക്തമാക്കി.
കഴിഞ്ഞ 12 മാസത്തിനുള്ളില്‍ തെരുവിലേക്കിറങ്ങേണ്ടി വന്നവരുടെ എണ്ണം ഇരട്ടിയായിരിക്കുകയാണ്. അടുത്ത 12 മാസത്തിനുള്ളില്‍ വീണ്ടും ഭവനരഹിതരുടെ എണ്ണം ഇരട്ടിക്കുന്നതി തടയാന്‍ സര്‍ക്കാര്‍ യാതൊരു നടപടികളും സ്വീകരിച്ചിട്ടില്ല. വാടക നിരക്കിലെ അനിശ്ചിതത്വം സംബന്ധിച്ച പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനായുള്ള പദ്ധതികള്‍ അലന്‍ കെല്ലി തയാറാക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.

Top