സ്വന്തം ലേഖകൻ
ഡബ്ലിൻ: ഭവന പ്രതിസന്ധിയ്ക്കു പരിഹാരം കണ്ടെത്തുന്നതിനായി ഡബ്ലിനിലും കുലോക്കിലുമായി 1700 വീടുകൾ നിർമിക്കാൻ പദ്ധതി. 2020 ഓടെ രാജ്യത്തെ എല്ലാവരെയും സമ്പൂർണ ഭവന പദ്ധതിയുടെ പരിധിയിൽ കൊണ്ടു വരുന്നതിന്റെ ഭാഗമായാണ് ഇപ്പോൾ പുതിയ പദ്ധതി തയ്യാറാക്കിയിരിക്കുന്നത്.
ഡബ്ലിൻ സിറ്റിയിൽ മാത്രമായി 1700 പുതിയ വീടുകൾ നിർമിക്കുന്നതിനാണ് ഇപ്പോൾ സർക്കാർ പദ്ധതി തയ്യാറാക്കിയിരിക്കുന്നത്. കഴിഞ്ഞ ദിവസം ഇതിനു തത്വത്തിൽ അംഗീകാരം നൽകിയിട്ടുണ്ട്. കുലോക്കിനും സാൻട്രിക്കും മധ്യേ ഒഡെവാനി ഗാർഡൻസ് (ഓസ്‌കർ ട്രെയ്‌നർ റോഡിലാണ് ഇഞ്ചിക്കോറിലെ സെന്റ് മൈക്കൽസ് എസ്‌റ്റേറ്റ് എന്നിവിടങ്ങളിലാണ് വീടുകൾ നിർമിക്കാൻ സർക്കാർ തലത്തിൽ പദ്ധതി തയ്യാറാക്കിയിരിക്കുന്നത്.
827 പ്രൈവറ്റ് ഹോം യൂണിറ്റുകൾ, 551 സോഷ്യൽ ഹൗസിങ് യൂണിറ്റുകൾ, 330 അഫോർഡബിൾ യൂണിറ്റുകൾ എന്നിങ്ങനെയാണ് സർക്കാർ തലത്തിൽ ഭവന പ്രതിസന്ധി പരിഹരിക്കുന്നതിനായി വീടുകൾ നിർമിക്കുന്നത്. 1985 ലാണ് സെന്റ് മൈക്കിൾസ് വികസിപ്പിക്കുന്നതിനു തീരുമാനിച്ചത്. എന്നാൽ, വിവിധ കാരണങ്ങളാൽ നിർമാണം വൈകുകയായിരുന്നു. ഡബ്ലിൻ സിറ്റി കൗൺസിൽ ഹൗസിങ് കമ്മിറ്റി ഡെയ്തി ഡൂലന്റെ മേൽനോട്ടത്തിലാണ് പദ്ധതി തയ്യാറാക്കിയിരിക്കുന്നത്.