സ്വന്തം ലേഖകൻ
ഡബ്ലിൻ: രാജ്യത്തെ 3500 റിലധികം വീടില്ലാത്ത ആളുകൾ കഴിഞ്ഞ വർഷം എമർജൻസി അക്കോമഡേഷൻ ഉപയോഗിച്ചതായി പഠന റിപ്പോർട്ടുകൾ. കഴിഞ്ഞ വർഷം അവസാനത്തെ മൂന്നു മാസകണക്കുകൾ പുറത്തു വി്ട്ടപ്പോൾ ഏതൊരു വർഷത്തിലെയും അവസാന മൂന്നു മാസത്തെ ഏറ്റവും ഉയർന്ന നിരക്കായി ഇതു മാറിയിട്ടുണ്ട്. കഴിഞ്ഞ ഒൻപതു വർഷത്തെ ഹോംലെസ് ആളുകളുടെ നിരക്കിൽ ഏറ്റവും ഉയർന്നതാണ് ഇപ്പോൾ ഇവിടെ രേഖപ്പെടുത്തിയിരിക്കുന്നത്.
കഴിഞ്ഞ വർഷത്തെ വീട്ില്ലാത്ത ആളുകളുടെ കണക്കുകൾ ഡബ്ലിൻ റീജിയൺ ഹോംലെസ് എക്‌സിക്യുട്ടീവാണ് ഇപ്പോൾ പുറത്തു വിട്ടിരിക്കുന്നത്. രാജ്യത്ത് കഴിഞ്ഞ വർഷം മാത്രം 5480 പേരാണ് വീടില്ലാത്തവരായിരുന്നത്. 2014 നെ അപേക്ഷിച്ചു പത്തു ശതമാനത്തിന്റെ വർധനവാണ് ഇപ്പോൾ രാജ്യത്ത് ഉണ്ടായിരിക്കുന്നതെന്നും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. 2015 ആദ്യ മാസത്തെ കണക്കുകൾ പ്രകാരം 1467 കുട്ടികൾ ഒപ്പമില്ലാത്ത മുതിർന്നവർക്കാണ് സർക്കാർ അക്കോമഡേഷൻ നൽകിയത്. ഇത്തവണ ഇത് ജനുവരി മുതൽ ഡിസംബർ വരെയുള്ള രണ്ടു മാസത്തിൽ 1567 ആയി ഉയർന്നിട്ടുണ്ട്. ജനുവരിയിൽ 493 കുട്ടികളും, ഡിസംബറിൽ 939 കുട്ടികളും അക്കോമഡേഷൻ തേടി എത്തിയിട്ടുണ്ടെന്നും കണക്കുകൾ വ്യക്തമാക്കുന്നു.