കെട്ടിടങ്ങൾ വാടകയ്ക്കു നൽകിയ കുത്തക കമ്പനികളുടെ കെട്ടിടങ്ങളെച്ചൊല്ലി ആശങ്ക; വാടകക്കാർ ഒഴിഞ്ഞു കൊടുക്കേണ്ടി വന്നേക്കും

സ്വന്തം ലേഖകൻ

ഡബ്ലിൻ: രാജ്യത്തെ വിവിധ സ്ഥലങ്ങളിൽ കുത്തക കമ്പനികൾ വാങ്ങിക്കൂട്ടിയ ഭൂമിയെച്ചൊല്ലി ആശങ്കകൾ വ്യാപകമാകുന്നു. ഈ കമ്പനികൾ വാടകയ്ക്കു നൽകിയ കെട്ടിടങ്ങളിൽ താമസിക്കുന്നവർ്ക്കാണ് ഇപ്പോൾ ആശങ്കയിലായിരിക്കുന്നത്. ഈ കമ്പനികൾ എത്ര കാലം ഇവിടെ പ്രവർത്തിക്കും എന്ന് ഉറപ്പു നൽകാത്തതാണ് ഇപ്പോഴത്തെ അനിശ്ചിതത്വത്തിന് കാരണം.കമ്പനികൾ പ്രോപ്പർട്ടികൾ വിൽക്കാൻ തുടങ്ങുകയാണെങ്കിൽ നൂറുകണക്കിന് വാടകക്കാർ വീടുകൾ ഒഴിഞ്ഞു കൊടുക്കേണ്ടിവരും. ഡബ്ലിനിലെ ടൈറൽസ്ടൗൺ, കോർക്കിലെ ബ്ലാക്ക്‌റോക്ക് തുടങ്ങിയ ഇടങ്ങളിലാണ് നിലവിൽ ഇത് സംബന്ധിച്ചുള്ള പ്രതിസന്ധി ആരംഭിച്ചുകഴിഞ്ഞിട്ടുള്ളത്.നിലവിലുള്ള ഉടമസ്ഥരുമായി ഉണ്ടാക്കിയിരിക്കുന്ന ഭൂരിപക്ഷം കരാറുകളിലും ശരാശരി അഞ്ചു വർഷം പ്രോപ്പര്ട്ടികൾ വാടകയ്ക്ക് വീണ്ടും തുടർന്ന് നല്കും എന്നുള്ള കരാർ പാലിച്ച ശേഷമാണ് പൊതുവെ കമ്പനികൾ അവ വിൽക്കാൻ തീരുമാനിക്കുക.
ഗോൾഡ്മാൻ സാച്ച്‌സ്, കാർവാൾ, ലോൺ സ്റ്റാർ, അപ്പോളോ ഗ്ലോബൽ മാനേജ്‌മെന്റ്, സെബറസ്, തുടങ്ങിയ കമ്പനികൾ നിയന്ത്രിക്കുന്ന പ്രോപ്പർട്ടികളിൽ താമസിക്കുവർക്കാണ് ഇറങ്ങിക്കൊടുക്കേണ്ടി വരുന്ന സാഹചര്യം ഏറ്റവും കൂടുതൽ.വിദേശ നിക്ഷേപ കമ്പനികൾക്ക് മേൽ സർക്കാരിന്റെ നിയന്ത്രണം ഇപ്പോഴും ഫലപ്രദമല്ലെന്നും ,വിപണിയുടെ കയറ്റിറക്കങ്ങൾ വാടകക്കാരുടെ സുരക്ഷയേയും,മനസമാധാനത്തെയും ബാധിക്കുന്ന അവസ്ഥയാണ് വരാൻ പോകുന്നത് എന്നുമാണ് വിദഗ്ദരുടെ മുന്നറിയിപ്പ്

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top