സ്വന്തം ലേഖകൻ
ഡബ്ലിൻ: രാജ്യത്ത് വീടിനു വേണ്ടിയുള്ള അവകാശം ഭരണഘടനയിൽ ഉൾപ്പെടുത്തി നിയമമാക്കാൻ സർക്കാരിൽ സമ്മർദം ശക്തമാകുന്നതായി റിപ്പോർട്ട്. ഭവന രഹതർക്കു വീടൊരുക്കാൻ സർക്കാർ ചിലവഴിക്കുന്ന തുകയിൽ ഏറിയ പങ്കും ഇവരിലേയ്ക്കു എത്തുന്നില്ലെന്നു കണ്ടെത്തിയതിനെ തുടർന്നാണ് ഇപ്പോൾ വീടെന്ന അവകാശം ഭരണഘടനയുടെ ഭാഗമാക്കി തീർക്കുന്നതിനു സർക്കാർ തീരുമാനിച്ചിരിക്കുന്നത്.
തൈറെൽ സ്‌റ്റോണിൽ സർക്കാർ അനുവദിച്ച വാടക വീട്ടിൽ നിന്നും വ്യവസായ പദ്ധതിയുടെ പേരിൽ കുടുംബങ്ങളെ കുടിയൊഴിപ്പിക്കാനുള്ള നീക്കം നടക്കുന്നതിനെ തുടർന്നാണ് ഭവനം എന്നത് ഭരണഘടനയിൽ ഉൾപ്പെടുത്തി അവകാശമാക്കി മാറ്റണമെന്ന നിർദേശം ഒരു വിഭാഗം ഇപ്പോൾ ഉയർത്തിരിയിരിക്കുന്നത്. രാജ്യത്തെ ഹൗസിങ് ആൻഡ് ഹോം ലെസ് ക്രൈസിസ് മറികടക്കുന്നതിനു വേണ്ടിയാണ് സർക്കാർ ഇപ്പോൾ ഇത്തരത്തിൽ പുതിയ പദ്ധതികൾ ആവിഷ്‌കരിച്ചു നടപ്പാക്കുന്നത്.
ഇതോടൊപ്പം അടുത്ത സർക്കാർ അധികാരത്തിൽ എത്തുമ്പോൾ ഹോംലെസ് കുടുംബങ്ങൾ ഇല്ലാതാക്കുന്നതിനു പ്രത്യേക മാനദണ്ഡമുണ്ടാകണമെന്നും അധികൃതർ വ്യക്തമാക്കുന്നു. ഈ സാഹചര്യത്തിലാണ് ഇപ്പോൾ സർക്കാരിന്മേൽ സമ്മർദം ചെലുത്താനുള്ള ശക്തമായ നടപടികളുമായി അധികൃതർ മുന്നോട്ടു പോകുന്നത്. കഴിഞ്ഞ ജനുവരിയിലെ കണക്കുകൾ പ്രകാരം രാജ്യത്ത് 884 കുടുംബങ്ങളാണ് സ്വന്തമായി വീട്ില്ലാത്തതു മൂലം ബുദ്ധിമുട്ടുന്നത്.