ഭവന പദ്ധതി പ്രതിസന്ധി രൂക്ഷമാകുന്നു: പരിഹരിക്കാന്‍ നടപടികള്‍ ശക്തമാക്കാന്‍ സര്‍ക്കാര്‍

അയര്‍ലന്‍ഡില്‍ ഭവനരഹിതരാകുന്നവരുടെ എണ്ണം ദിനപ്രതി വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്. സെപ്റ്റംബറിലും എമര്‍ജന്‍സി അക്കോമഡേഷനില്‍ അഭയം പ്രാപിച്ചവരുടെ എണ്ണത്തില്‍ വര്‍ധനയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. 1571 കുട്ടികളും 3428 മുതിര്‍ന്നവരും സെപ്റ്റംബറില്‍ എമര്‍ജന്‍സി അക്കേമഡേഷനിലെത്തി. ഇതില്‍ 768 കുടുംബങ്ങളും ഉള്‍പ്പെടുന്നു.

ഡബ്ലിനിലാണ് ഏറ്റവും കൂടുതല്‍ പേര്‍ ഭവനരഹിതരാകുന്നത്. സെപ്റ്റംബറില്‍ ഡബ്ലിനില്‍ 2330 മുതിര്‍ന്നവരും, 1343 കുട്ടികളും ഭവനരഹിതരായപ്പോള്‍ രാജ്യത്തിന്റെ ബാക്കി പ്രദേശങ്ങളില്‍ 1098 മുതിര്‍ന്നവരും 228 കുട്ടികളുമാണ് ഭവനരഹിതരായത്. ലോക്കല്‍ അതോറിറ്റികളുമായി സഹകരിച്ച് പരിസ്ഥിതി വകുപ്പാണ് ഈ കണക്കുകള്‍ പുറത്തുവിട്ടത്. ഓഗസ്റ്റ് മാസത്തില്‍ 3372 മുതിര്‍ന്നവരും 707 കുടുംബങ്ങളും 1496 കുട്ടികളുമാണ് ഭവനരഹിതരുടെ പട്ടികയിലുണ്ടായിരുന്നത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഭവനപ്രതിസന്ധി പരിഹരിക്കാനായി ലോക്കല്‍ അതോറിറ്റിയുമായി ബന്ധപ്പെട്ട് നടപടികള്‍ സ്വീകരിച്ചുവരികയാണെന്നാണ് പരിസ്ഥിതിമന്ത്രി അലന്‍ കെല്ലി പറയുന്നത്.

Top