ഗാർഹിക പീഡനക്കേസുകൾ ഒറ്റ വർഷം കൊണ്ടു വർധിച്ചത് 35 ശതമാനം; ആശങ്കയുണ്ടെന്നു മന്ത്രി

സ്വന്തം ലേഖകൻ

ഡബ്ലിൻ: രാജ്യത്ത് ഗാർഹിക പീഡനക്കേസുകളിൽ കോടതിയിൽ എത്തുന്നത് വർധിക്കുന്നത് ആശങ്ക ഉണർത്തുന്നതാണെന്നു മിനിസ്റ്റർ ഫോർ ജസ്റ്റിസ് ഫ്രാൻസാ ഫിറ്റ്‌സ്‌ജെറാൾഡ്. കഴിഞ്ഞ ഒരു വർഷത്തിനിടെ രാജ്യത്തെ കോടതികളിൽ എത്തുന്ന ഗാർഹിക പീഡനക്കേസുകളിൽ 35 ശതമാനത്തിന്റെ വർധനവ് ഉണ്ടായിട്ടുണ്ടെന്നാണ് ഇപ്പോൾ കണക്കുകൾ സൂചിപ്പിക്കുന്നത്.
കോർട്ട് സർവീസ് അനാലിസിസ് റിപ്പോർട്ട് പ്രകാരമാണ് ഇപ്പോൾ ഇതു സംബന്ധിച്ചുള്ള റിപ്പോർട്ടുകൾ പുറത്തെത്തിയിരിക്കുന്നത്. കഴിഞ്ഞ അഞ്ചു വർഷത്തിനിടെ സേഫ്റ്റി ആൻഡ് പ്രൊട്ടക്ഷൻ നിയമപ്രകാരം ലഭിച്ച പരാതികളിലും വർനവുണ്ടായിട്ടുണ്ടെന്നും റിപ്പോർട്ടുകൾ പറയുന്നു. ഡെബ്റ്റ് സെറ്റിൽമെന്റിലും വിവാഹമോചനക്കേസുകളിലും ഇത്തവണ വർധനവുണ്ടായിട്ടുണ്ടെന്നും അധികൃതർ സമ്മതിക്കുന്നു.
2014 നെ അപേക്ഷിച്ചു പുതിയ അപേക്ഷകൾ വരുന്നതിൽ കഴിഞ്ഞ വർഷം 38 ശതമാനത്തിന്റെ കുറവുണ്ടായത് പ്രതിക്ഷകൾ നൽകുന്നതാണെന്നും റിപ്പോർട്ടിലുണ്ട്. 2015 ൽ ഡെബ്റ്റ് സെറ്റിൽമെന്റിൽ 84 ശതമാനത്തിന്റെയും ചെറുകിട ക്ലെയിംസ് സെറ്റിൽമെറ്റിൽ 10 ശതമാനവും വർധനവുണ്ടായിട്ടുണ്ടെന്നും 2015 ലെ കണക്കുകൾ വ്യക്തമാക്കുന്നു. എന്നാൽ, ഗാർഹിക പീഡനവും അതിക്രമവും മൂലമുള്ള നിയമം വഴി രജിസ്റ്റർ ചെയ്തിരിക്കുന്ന കേസുകളിൽ 35 ശതമാനത്തിന്റെ വർധനവുണ്ടായിരിക്കുന്നത് ആശങ്കയുണ്ടാക്കുന്നതാണെന്നും ചീഫ് ജസ്റ്റിസ് സൂസൻ ഡെൻഹാമും അഭിപ്രായപ്പെട്ടിട്ടുണ്ട്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top