ഡബ്ലിന്‍: രാജ്യത്തെ ഹോം ലെസ് സര്‍വീസിനായി കഴിഞ്ഞ വര്‍ഷം സര്‍ക്കാര്‍ ചിലവഴിച്ചത് 91 മില്ല്യണ്‍ യൂറോ. കഴിഞ്ഞ വര്‍ഷത്തെ കണക്കുകള്‍ പരിശോധിക്കുമ്പോള്‍ മുന്‍ വര്‍ഷത്തെ അപേക്ഷിച്ചു 50 ശതമാനത്തിന്റെ വര്‍ധനവാണ് ഇത്തവണ ഹോംലെസ് പ്രവര്‍ത്തനങ്ങളില്‍ ഉണ്ടായിരിക്കുന്നത്.
ഡബ്ലിന്‍ സിറ്റി കൗണ്‍സില്‍ കഴിഞ്ഞ വര്‍ഷം ഹോം ലെസ് സര്‍വീസിനായി 59 മില്ല്യണ്‍ യൂറോയാണ് മാറ്റിവച്ചിരുന്നത്. എന്നാല്‍, ഈ വര്‍ഷം അവസാനത്തോടെ 70 മില്ല്യണ്‍ യൂറോ സര്‍ക്കാരിനു ചിലവഴിക്കേണ്ടി വരുമെന്നാണ് കണക്കുകള്‍ പുറത്തു വരുമ്പോള്‍ പ്രതീക്ഷിക്കപ്പെടുന്നത്. ഇത്തരത്തില്‍ കണക്കുകള്‍ പരിശോധിക്കുമ്പോഴാണ് 2014 ലെയും 2016 ലെയും ബജറ്റിലെ ഹോം ലെസ് ചിലവുകള്‍ അന്‍പത് ഇരട്ടിയായി വര്‍ധിച്ചിരിക്കുന്നത്.
കൗണ്‍സിലിന്റെ ചീഫ് എക്‌സിക്യുട്ടീവ് ഔണ്‍ കേര്‍ഗന്റെ അഭിപ്രായത്തില്‍ ഹോം ലെസ് ഫാമിലിയില്‍ ഉള്‍പ്പെട്ടവര്‍ക്കു ഹോട്ടലില്‍ നല്‍കുന്ന താമസ സൗകര്യം വിലക്കൂടിയതും, തൃപ്തികരമല്ലാത്തതുമാണ്. മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ചു ഹോം ലെസ് കുടുംബങ്ങളുടെ എണ്ണം പതിവില്ലാത്ത വിധം വര്‍ധിച്ചിട്ടുമുണ്ട്. ഇതേ സാഹചര്യത്തില്‍ ഹോം ലെസ് സേവനങ്ങള്‍ ആവശ്യപ്പെടുന്ന ആലുകളുടെ എണ്ണം വര്‍ധിച്ചത് ഹോംലെസ് ഡിപ്പാര്‍ട്ടമെന്റിന്റെ ചിലവുകള്‍ വര്‍ധിപ്പിക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍.