ഹോസ്പിറ്റല്‍ വെയിറ്റിങ് ലിസ്റ്റ്; ആശങ്കയോടെ രോഗികള്‍

ഡബ്ലിന്‍: അയര്‍ലന്‍ഡിലെ ഹോസ്പിറ്റലുകളില്‍ വെയ്റ്റിംഗ് ലിസ്റ്റിലുള്ള രോഗികളുടെ എണ്ണം ആശങ്കയുളവാക്കുന്നു. ഏറ്റവും പുതിയ കണക്കുപ്രകാരം സ്‌പെഷ്യലിസ്റ്റിനെ കാണാനായി 18 മാസത്തിലേറെയായി കാത്തിരിപ്പുപട്ടികയിലുള്ള രോഗികളുടെ എണ്ണത്തില്‍ വന്‍ വര്‍ധനയാണുണ്ടായിരിക്കുന്നത്. 13,353 പേര്‍ ഒരു വര്‍ഷത്തിലേറെയായി ഔട്ട്‌പേഷ്യന്റ് അപോയ്‌മെന്റിനായി കാത്തിരിക്കുകയാണ്. കഴിഞ്ഞമാസത്തെ അപേക്ഷിച്ച് ഔട്ട്‌പേഷ്യന്റ് വെയ്റ്റിംഗ് ലിസ്റ്റില്‍ 177 പേര്‍ കൂടിയിട്ടുണ്ട്.

93 വയസായ ഒരു വൃദ്ധയായ രോഗിക്ക് ബ്യൂമണ്ട് ഹോസ്പിറ്റലില്‍ 29 മണിക്കൂര്‍ ട്രോളിയില്‍ കിടക്കേണ്ടി വന്ന സംഭവം പുറത്തുവന്നതിനു പിന്നാലെയാണ് കാത്തിരിപ്പു പട്ടികയിലെ രോഗികളുടെ എണ്ണം പുറത്തുവരുന്നത്. താല ഹോസ്പിറ്റലില്‍ 91 വയസായ പാര്‍ക്കിണ്‍സണ്‍ രോഗിക്ക് ട്രോളിയില്‍ 29 മണിക്കൂര്‍ കഴിയേണ്ടി വന്ന അവസ്ഥ ഉണ്ടായ ആഴ്ചയില്‍ തന്നെയാണ് 93 വയസുകാരിക്കുണ്ടായ ദുരനുഭനവും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ട്രോളി പ്രതിസന്ധി ഗുരുതരമായ പ്രശ്‌നമായി മാറിയതോടെയാണ് ആരോഗ്യവകുപ്പ് വെയ്റ്റിംഗ് ലിസ്റ്റിലുള്ളവരുടെ എണ്ണം പുറത്തുവിട്ടിരിക്കുന്നത്. 18 മാസത്തിലേറെയായി വെയ്റ്റിംഗ് ലിസ്റ്റില്‍ കാത്തിരിക്കുന്നവര്‍ സര്‍ക്കാരിന്റെ ഭാഗത്തുനിന്നുള്ള പ്രവര്‍ത്തനങ്ങളില്‍ നിരാശരാണ്. ജൂണ്‍ മുതല്‍ ആര്‍ക്കും 18 മാസത്തില്‍ കൂടുതല്‍ കാത്തിരിപ്പു പട്ടികയില്‍ തുടരേണ്ടിവരില്ലെന്നാണ് സര്‍ക്കാര്‍ വാഗ്ദാനം ചെയ്തിരുന്നത്. സ്‌പെഷ്യലിസ്റ്റുകളുടെ സേവനത്തിനായി കാത്തിരിക്കുന്നവരുടെ എണ്ണം കൂടിയെങ്കിലും 18 മാസത്തിലേറെയായി ഓപ്പറേഷനായി കാത്തിരിക്കുന്നവരുടെ എണ്ണത്തില്‍ കുറവ് വന്നിട്ടുണ്ട്.

അതേസമയം വെയ്റ്റിംഗ് ലിസ്റ്റ് ടാര്‍ഗറ്റ് പൂര്‍ത്തീകരിക്കാത്ത ഹോസ്പിറ്റലുകളില്‍ നിന്ന് പിഴയീടാക്കുന്ന പദ്ധതി പുരോഗമിക്കുകയാണ്. ഇതുവരെ 8.47 മില്യണ്‍ യൂറോ പിഴയായി ഈടാക്കിക്കഴിഞ്ഞു.

Top