സ്വന്തം ലേഖകൻ
ഡബ്ലിൻ: രാജ്യത്ത് പുതുതായി നിർമിക്കുന്ന കുട്ടികളുടെ ആശുപത്രിയുടെ നിർമാണ ചിലവ് നിശ്ചയിച്ചതിലും 60 മില്യൺ യൂറോയായി ഉയർന്നതിൽ സർക്കാർ വൃത്തങ്ങൾ ആശങ്ക പ്രകടിപ്പിച്ചു. രാജ്യത്തെ പണപ്പെരുപ്പത്തെ തുടർന്നാണ് നിശ്ചയിച്ചതിൽ നിന്നു 60 മില്ല്യൺ യൂറോയിലധികം നിർമാണ ചിലവ് വർധിച്ചതെന്നാണ് അധികൃതർ കണക്കു കൂട്ടുന്നത്.
കൺസ്ട്രക്ഷൻ ഏരിയയാലാണ് രാജ്യത്തെ പണപ്പെരുപ്പിത്തിന്റെ കെടുതികൾ ഏറ്റവും കൂടുതൽ ബാധിച്ചിരിക്കുന്നത്. നിലവിൽ രാജ്യത്തെ കെട്ടിട നിർമാണ മേഖലകളിലെ ഒട്ടു മിക്ക സാധനങ്ങൾക്കും അപ്രതീക്ഷിതമായ തോതിൽ പണപ്പെരുപ്പത്തിന്റെ നിരക്ക് വർധിക്കുകയും ചെയ്തിട്ടുണ്ട്. ഇത് ആശങ്കയുണർത്തുന്ന സ്ഥിതിയാണെന്നും കണക്കുകൾ വ്യക്തമാക്കുന്നു. ഇതേ തുടർന്നാണ് നിലവിലെ സാഹചര്യത്തിൽ പഠനം നടത്തിയ സംഘം രാജ്യത്തെ കെട്ടിട നിർമാണ മേഖലയെ പണപ്പെരുപ്പം സാരമായി ബാധിച്ചിരിക്കുന്നതായി കണ്ടെത്തിയിരിക്കുന്നത്.
നേരത്തെ 7.5 ശതമാനം തുകയായിരുന്നു ആശുപത്രിയുടെ കെട്ടിട നിർമാണത്തിനായി ചിലവഴിക്കാൻ അധികൃതർ മാറ്റി വച്ചിരുന്നത്. എന്നാൽ, ഇപ്പോൾ ഇത് മൂന്നു ശതമാനം കൂടി വർധിച്ചതായാണ് ഇപ്പോൾ കണ്ടെത്തിയിരിക്കുന്നത്. നിലവിൽ ഡബ്ലിൻ സെന്റ് ജെയിംസ് ആശുപത്രി ക്യാംപസിനോടു ചേർന്നു കുട്ടികളുടെ ആശുപത്രി നിർമിക്കുന്നതിനു സർക്കാർ പദ്ധതി തയ്യാറാക്കിയിട്ടുണ്ട്. ഇതിനു ഏതാണ്ട് 650 മില്ല്യൺ യൂറോ ചിലവാണ് സർക്കാർ പ്രതീക്ഷിക്കുന്നത്. ഇതിൽ നിന്നു 60 മില്ല്യൺ യൂറോയെങ്കിലും നിർമാണ ചിലവിനത്തിൽ മാത്രം വർധനവുണ്ടായേക്കുമെന്ന സൂചനയും അധികൃതർ നൽകുന്നുണ്ട്.
കെട്ടിട നിർമാണം മാത്രമല്ല മറ്റു പല മേഖലകളിലും ആശുപത്രി നിർമാണത്തിനുള്ള ചിലവിൽ വർധനവുണ്ടായിട്ടുണ്ടെന്നും സാമ്പത്തിക പഠന വിഭാഗം നടത്തിയ പഠനത്തിൽ കണ്ടെത്തിയിട്ടുണ്ട്. ഈ സാഹചര്യത്തിൽ കൂടുതൽ വിശദാംശങ്ങൾ ഇതു സംബന്ധിച്ചു ഇനിയും പുറത്തു വരേണ്ടിയിരിക്കുന്നു. ഇത്തരത്തിൽ വിവരങ്ങൾ പുറത്തു വരുമ്പോൾ ഇത് ആശുപത്രിയുടെ നിർമാണ ചിലവ് ഇനിയും ഉയർത്തിയേക്കുമെന്ന സാഹചര്യമാണ് നിലവിൽ ഉയർന്നിരിക്കുന്നത്.