ആശുപത്രികളിലെ അപ്രതീക്ഷിത അപകടങ്ങൾ; മരണ നിരക്കുകൾ വർധിക്കുന്നതായി റിപ്പോർട്ട്

സ്വന്തം ലേഖകൻ

ഡബ്ലിൻ: രാജ്യത്തെ ആശുപത്രികളിലെ അപ്രതീക്ഷിത അപകടങ്ങളിലൂടെ മരിക്കുന്ന രോഗികളുടെ എണ്ണം ക്രമാതീതമായി വർധിക്കുന്നതായി റിപ്പോർട്ട്. ആശുപത്രിയിലെ അത്യാഹിത വിഭാഗങ്ങളിൽ പ്രവേശിപ്പിക്കപ്പെടുന്ന രോഗികളിൽ എട്ടിലൊന്നു പേർക്കും അപകടങ്ങൾ മൂലം പരുക്കേൽക്കുന്നുണ്ടെന്നാണ് കണ്ടെത്തിയിരിക്കുന്നത്.
റോയൽ കോളജ് ഓഫ് ഫിസിഷ്യൻസ് നടത്തിയ പഠനമനുസരിച്ച് ഹോസ്പിറ്റലുകളിൽ നിന്നും സംഭവിക്കുന്ന ഇത്തരം പിഴവുകൾ ഇവരിൽ ഏഴു ശതമാനത്തെ മരണത്തിലേയ്ക്ക് നയിക്കുന്നതയും കണ്ടെത്തി.
ആശുപത്രിയിലെ ഉപകരണങ്ങൾ,മരുന്നുകൾ എന്നിവയ്ക്ക് പുറമേ രോഗിയുടെ അശ്രദ്ധയും ഹോസ്പിറ്റലുകളിൽ നിന്നുള്ള പരിക്കുകൾക്ക് കാരണമാവുന്നുണ്ട്.ബെഡ്ഡുകളിൽ നിന്നും രോഗികൾ താഴെ വീണു പരിക്കേൽക്കുന്നതും ഇവയിൽ ഒരു കാരണമാണ്.
എന്നാൽ ഇത്തരത്തിലുള്ള അപകടങ്ങളിൽ കൂടുതലും ഒഴിവാക്കാൻ സാധിക്കുന്നവയാണെന്നും റിപ്പോർട്ടിൽ സൂചിപ്പിക്കുന്നു.പരിക്കേൽക്കുന്നവരിൽ കൂടുതൽ പേർക്കും ആറുമാസത്തിനുള്ളിൽ തന്നെ അവ ഭേദമാകുന്നുണ്ടെന്നും എന്നാൽ ചെറിയൊരു വിഭാഗത്തിന് ജീവിതകാലം മുഴുവൻ ഇതിന്റെ പ്രത്യാഘാതം നേരിടേണ്ടി വരുന്നുണ്ടെന്നും പഠനം പറയുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top