സ്വന്തം ലേഖകൻ
ഡബ്ലിൻ:അനധികൃതമായി കുട്ടികളുടെ ഫോട്ടോകളെടുത്ത ഹോസ്പിറ്റൽ സ്റ്റാഫിന് കോടതി വിചാരണ. ബാലിമണി സ്വദേശിയായ പീറ്റർ സർദിസ്‌ക് എന്ന അനസ്തറ്റിസ്റ്റാണ് ആൻട്രിം ക്രൗൺ കോർട്ടിൽ ബുധനാഴ്ച വിചാരണ നേരിട്ടത്. ഇയാൾ എടുത്ത ഫോട്ടോകളാകട്ടെ മോശം രീതിയിലുള്ളവയും ആയിരുന്നു.കോളറെയ്ൻസ് കോസ്വേ ഹോസ്പിറ്റലിലായിരുന്നു ഇയാൾ ജോലി ചെയ്തിരുന്നത്.
2012നും 2015നും ഇടയിലാണ് കേസിനാസ്പദമായ സംഭവങ്ങൾ.33 ചാർജ്ജുകളാണ് ഇയാളുടെ മേൽ ചുമത്തിയിട്ടുള്ളത്. നവംബറിലാണ് കേസിൽ വിധി പറയുക. ഓപ്പറേഷൻ സമയത്ത് അനസ്‌തേഷ്യ നൽകുകയായിരുന്നു അനസ്തറ്റിസ്റ്റിന്റെ ജോലി.ഓപ്പറേഷൻ റൂമിൽ വെച്ചാണ് ഇദ്ദേഹം കുട്ടികളുടെ ഫോട്ടോ എടുത്തിരുന്നത്.
Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1
| Telegram Group | Google News
ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക