ഡബ്ലിന്‍: തല്ലീഗത്ത് ആശുപത്രിയില്‍ ഡോക്ടര്‍ രോഗിയെ ഭീഷണിപ്പെടുത്തിയതായുള്ള രോഗിയുടെ അഭിഭാഷകന്റെ പരാതിയില്‍ അന്വേഷണം നടത്തുമെന്നു ആശുപത്രി അധികൃതര്‍ അറിയിച്ചു. എമര്‍ജന്‍സി ഡിപ്പാര്‍ട്ടമെന്റില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന രോഗിയെ ഡോക്ടര്‍ ഭീഷണിപ്പെടുത്തിയെന്നാണ് അധികൃതര്‍ക്കു പരാതി ലഭിച്ചിരിക്കുന്നത്.
കഴിഞ്ഞ ദിവസം ആശുപത്രിയിലുണ്ടായ സംഭവങ്ങളുടെ തുടര്‍ച്ചയായാണ് ഇപ്പോള്‍ വിവാദം ഉണ്ടായിരിക്കുന്നത്. 91 വയസുള്ള രോഗി ആശുപത്രി അത്യാഹിത വിഭാഗത്തിലെ ട്രോളിയില്‍ 29 മണി്ക്കൂര്‍ കിടക്കേണ്ടി വന്നതിനെച്ചൊല്ലി പരാതിയും വിവാദവും ഉയര്‍ന്നിരുന്നു. ഇതു സംബന്ധിച്ചു കഴിഞ്ഞയാഴ്ച അന്വേഷണം ആരംഭിക്കാന്‍ അധികൃതര്‍ നിര്‍ദേശവും നല്‍കിയിരുന്നു. ഇത്തരത്തില്‍ പരാതി നല്‍കിയ രോഗിയുടെ അഭിഭാഷകനെ ഡോക്ടര്‍ ഭീഷണിപ്പെടുത്തിയതെന്ന രീതിയിലാണ് ഇപ്പോള്‍ ആശുപത്രി അധികൃതര്‍ക്കു പരാതി ലഭിച്ചിരിക്കുന്ന്. പരാതി സംഭവം അന്വേഷിക്കുന്ന സംഘത്തിനു കൈമാറിയിട്ടുണ്ട്.
എന്നാല്‍, ആശുപത്രിയിലെത്തുന്ന എല്ലാ രോഗികളുടെയും കാര്യങ്ങള്‍ പരിശോധിച്ചു ഉചിതമായ നടപടിയെടുക്കാന്‍ ആശുപത്രിയിലെ എല്ലാവരും ബാധ്യസ്ഥരാണെന്നും മറിച്ചുണ്ടാകുന്ന പ്രശ്‌നങ്ങളില്‍ ശക്തമായ നടപടികള്‍ ഉണ്ടാകുമെന്നും ആശുപത്രി അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്. ഇതോടെ ഇതു സംബന്ധിച്ച അന്വേഷണത്തില്‍ നടപടിയുണ്ടാകുമെന്നു ഉറപ്പായതായി രോഗിയുടെ ബന്ധുക്കള്‍ അറിയിച്ചു.