സമ്മര്‍ദവും അവഗണയും താങ്ങാനാവുന്നില്ല: അയര്‍ലന്‍ഡിലെ ഹോസ്പിറ്റല്‍ കണ്‍സള്‍ട്ടന്റുമാര്‍ പ്രതിഷേധത്തില്‍

ഡബ്ലിന്‍: രാജ്യത്തെ ആരോഗ്യ മേഖലയിലെ പ്ലാനിങ്ങിന്റെ കുറവും, രോഗികളുടെ അമിതമായ പ്രതീക്ഷയും ചേര്‍ന്ന് ഐറിഷ് ഹോസ്പിറ്റല്‍ കണ്‍സള്‍ട്ടന്‍സിനെ ദുരിതത്തിലാക്കുന്നതായി റിപ്പോര്‍ട്ടുകള്‍. രാജ്യത്തെ ആരോഗ്യമേഖലയിലെ പ്രശ്‌നങ്ങള്‍ സംബന്ധിച്ചു നടത്തിയ പുതിയ പുതിയ പഠനത്തിലാണ് ഇതു സംബന്ധിച്ചുള്ള റിപ്പോര്‍ട്ടുകള്‍ ഉള്ളത്.
രാജ്യത്ത് ജോലി ചെയ്യുന്ന 93 ശതമാനം ഐറിഷ് കണ്‍സള്‍ട്ടന്റുമാരും തങ്ങള്‍ അനുഭവിക്കുന്ന ഏറ്റവും വലിയ പ്രശ്‌നം രോഗികളില്‍ നിന്നുള്ള മാനസിക സമ്മര്‍ദമാണെന്നു വ്യക്തമാക്കുന്നു. 95 ശതമാനം ട്രെയിനി കണ്‍സള്‍ട്ടന്റുമാരും ഇതേ നീക്കത്തെ അംഗീകരിക്കുന്നവരാണെന്നും വ്യക്തമാക്കുന്നു. രാജ്യത്തെ ആരോഗ്യ മേഖലയില്‍ കൃത്യമായ പ്ലാനിങ്ങില്ലാത്തതിന്റെ പോരായ്മയാണ് ഇപ്പോള്‍ ഓരോ വിഭാഗം കണ്‍സള്‍ട്ടന്റുമാരും അനുഭവിക്കുന്നെതന്നും ഈ വിഭാഗത്തില്‍ പഠനം നടത്തിയവര്‍ പറയുന്നു.
രാജ്യത്തെ ഓരോ ആശുപത്രികളിലെയും റിയാക്ടീവ് സിസ്റ്റത്തിന്റെ തകരാറാണ് ആരോഗ്യമേഖലയിലെ കണ്‍സള്‍ട്ടന്റുമാരുടെ മാനസിക സമ്മര്‍ദനത്തിന്റെ മറ്റൊരു കാരണം. ആര്‍ക്കും ഒരു കാര്യത്തിനും കൃത്യമായ ഉത്തരം നല്‍കാനാവാത്തത് മൂലം പലപ്പോഴും കണ്‍സള്‍ട്ടന്റുമാരാണ് രോഗികളുടെ ചോദ്യങ്ങള്‍ക്കും സമ്മര്‍ദങ്ങള്‍ക്കും പലപ്പോഴും ഇരയാകുന്നത്. ഓരോ ആശുപത്രികളും രോഗികള്‍ക്കു നല്‍കുന്ന ചികിത്സാ സൗകര്യങ്ങളുടെ ഗുണനിലവാരത്തിലും കണ്‍സള്‍ട്ടന്റുമാര്‍ കടുത്ത ആശങ്ക രേഖപ്പെടുത്തുന്നുണ്ട്. രാജ്യത്തെ പത്തില്‍ നാലു കണ്‍സള്‍ട്ടന്റുമാരുടെയും ആശങ്കയുടെ മറ്റൊരു കാരണവും ഇത്തരത്തിലുള്ള ഗുണനിലവാരത്തകര്‍ച്ച തന്നെയാണെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.

Top