സ്വന്തം ലേഖകൻ
ഓസ്റ്റിൻ: യൂണിവേഴ്‌സിറ്റി ഓഫ് ടെക്‌സസ് ഓസ്റ്റിൻ വിദ്യാർഥികൾക്കു കൈ തോക്കുമായി കോളജ് ക്യാംപസിൽ വരാൻ അനുമതി നൽകി.
ഫെബ്രുവരി 17 ബുധനാഴ്ച യൂണിവേഴ്‌സിറ്റി പ്രസിഡന്റ് ഗ്രിഗറി ഫെൻവസ് തോക്ക് കൈവശം വയ്ക്കുന്നതിനു വിദ്യാർഥികൾക്കുള്ള മാർഗ രേഖ തയ്യാറാക്കിയതായി അറിയിച്ചു. ടെക്‌സസ് സംസ്ഥാനത്തെ പബ്ലിക്ക് പബ്ലിക്ക് കോളജ് ക്യാംപസുകളിലും കെട്ടിടങ്ങളിലും തോക്ക് കൈവശം വയ്ക്കുന്നതിനുള്ള നിയമം ടെക്‌സസ് നിയമസഭ 2015 ൽ അംഗീകരിച്ചിരുന്നു. എന്നാൽ, ഓരോ കോളജുകളിലും യൂണിവേഴ്‌സിറ്റി പ്രസിഡന്റിന്റെ അനുമതിയോടു കൂടിയാകണം നിയമം നടപ്പാക്കിലാക്കേണ്ടത് എന്ന നിഷ്‌കർഷിച്ചിരുന്നു. കൊളറാഡോ ഐഡഹോ കാൻഡഡ് മിസിസിപ്പി യൂട്ട വിസകോൺസിൻ ഒരിഗൺ തുടങ്ങിയ സംസ്ഥാനങ്ങളിൽ കൺസീൽഡ് ഹാൻഡൺ വിദ്യാർഥികൾക്കു കോളജിൽ കൊണ്ടു വരുന്നതിനു അനുമതി നൽകിയിട്ടുണ്ട്.
കഴിഞ്ഞ നവംബറിൽ യുറ്റി ഓസ്റ്റിൻ ഇതിനു അനുകൂലമായി നീക്കം നടത്തിയപ്പോൾ 280 പ്രോഫസർമാർ ഒപ്പിട്ട ഒരു നിവേദനം ടെക്‌സസ് നിയമസഭ പാസാക്കിയ നിയമം സ്വതന്ത്രമായി സംസാരിക്കുന്നതിനുള്ള അവകാശങ്ങൾക്കു നേരെയുള്ള കടന്നു കയറ്റമാണെന്നു അഭിപ്രായപ്പെട്ടിരുന്നു.