ഹൂസ്റ്റണ്‍: ഹൂസ്റ്റണിലെ പ്രമുഖ മലയാളി സംഘടനകളിലൊന്നായ കേരള സ്‌പോട്‌സ് ആന്‍ഡ് ആര്‍ട്‌സ് ക്ലബിന്റെ വാര്‍ഷിക പൊതുയോഗം 2016 ലേയ്ക്കുള്ള പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. ജനുവരി 17 ന് ഞായറാഴ്ച ഉച്ചകഴിഞ്ഞ് ദേശീയ റെസ്റ്റോറന്റില്‍ വച്ചു കൂടിയ പൊതുയോഗത്തില്‍ ചെയര്‍മാന്‍ ജോണ്‍ പി. മാത്യു (അമ്പോറ്റി ഇലന്തൂര്‍) അധ്യക്ഷ വഹിച്ച യോഗത്തില്‍ സെക്രട്ടറി ഡേവിഡ് ലൂക്കോസ് വാര്‍ഷിക റിപ്പോര്‍ട്ട് അവതരിപ്പിച്ചു.
തുടര്‍ന്നു ട്രഷറര്‍ തോമസ് ഇടിക്കുള 2015 ലെ വാര്‍ഷിക വരവു ചിലവു കണക്ക് അവതരിപ്പിച്ചു. റിപ്പോര്‍ട്ടും കണക്കും പൊതുയോഗം പാസാക്കി. അതിനു ശേഷം 2016 ലേയ്ക്കുള്ള പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. ഡേവിഡ് ലൂക്കോസ് (ചെയര്‍മാന്‍), മിനി ജോര്‍ജ് (വൈസ് ചെയര്‍മാന്‍) ഉമ്മന്‍ തോമസ് (സെക്രട്ടറി), അന്നാ തോമസ് (ജോയിന്റ് സെക്രട്ടറി), തോമസ് ഇടിക്കുള (ട്രഷറര്‍) എബ്രഹാം ജോര്‍ജ് (ഓഡിറ്റര്‍) എന്നിവരാണ് പുതിയ സാരഥികള്‍.
അഡൈ്വസറി ബോര്‍ഡ് അംഗങ്ങളായി ബോബി തോമസ്, റെജി തോമസ്, ടോം തോമസ്, മോളി മത്തായി, ഷീലാ മാത്യൂസ്, ലിസി ഡേവിഡ് എന്നിവരെയും തിരഞ്ഞെടുത്തു. വൈസ് ചെയര്‍മാന്‍ അന്നാ തോമസ് നന്ദി പ്രകാശിപ്പിച്ചു. വിഭവസമൃദ്ധമായ ഉച്ചഭക്ഷണത്തിനു ശേഷം യോഗം അവസാനിച്ചു.