പി.പി ചെറിയാൻ
കോളിൻ കൗണ്ടി: അശ്രദ്ധ മൂലം മൂന്നു മണിക്കൂർ വാനിലിരുന്ന് കടുത്ത സൂര്യാഘാതമേറ്റ് അബോധാവസ്ഥയിലായ ആറു മാസം പ്രായമുള്ള കുഞ്ഞിന്റെ വാനിൽ നിന്നും എടുത്തു വീടിനകത്തെ റഫ്രിജറേറ്ററിൽ വച്ച് കൂഞ്ഞു മരിക്കാനിടയായ സംഭവത്തിൽ മുൻ അധ്യാപകനും പിതിവുമായ മൈക്കിൾ ടെഡ്‌ഫോർഡിനെ അരസ്റ്റ് ചെയ്തതായി കോളിൻ കൗണ്ടി ഷെറീഫ് ഓഫിസിൽ നിന്നും ജൂൺ 21 ചൊവ്വാഴ്ച പുറത്തു വിട്ട പത്രക്കുറിപ്പിൽ പറയുന്നു.
തിങ്കളാഴ്ച അഞ്ചും മൂന്നും വയസുള്ള കുട്ടികളെ ഡെ കെയറിൽ കൊണ്ടു വിട്ടതിനു ശേഷം വീട്ടിൽ എത്തി മുൻവശത്ത് വാൻ പാർക്ക് ചെയ്തു ക്ഷീണിതനായ ടെഡ്് കാറിൽ നിന്നും ഇറങ്ങി നേരെ വീടിനകത്തേയ്ക്കു ഉറങ്ങാൻ പോയി. ആറു മാസം പ്രായമുള്ള കുഞ്ഞിനെ കാറിൽ നിന്നും എടുക്കുന്നതിനു മറന്നു പോയി എന്നാണ് പിതാവ് പൊലീസിനെ അറിയിച്ചത്.
മൂന്നു മണിക്കൂർ ഉറങ്ങിയ ശേഷമാണ് അദ്ദേഹം കുഞ്ഞിനെ അന്വേഷിക്കുന്നത്. കാറിൽ ചൂടേറ്റ് അബോധാവസ്ഥയിൽ കണ്ടെത്തിയ കുഞ്ഞിനെ വീടിനുള്ളിലെ റഫ്രിഡ്ജറേറ്ററിൽ വച്ച് അടച്ചു. എത്ര നേരമാണ് കുഞ്ഞ് അവിടെ കിടന്ന്ത് എന്നത് സംബന്ധിച്ചു ഇനിയും വ്യക്തത വന്നിട്ടില്ല. തുടർന്നു 911 ൽ വിളിച്ചു. പൊലീസ് സ്ഥലത്തെത്തി പരിശോധിച്ചുവെങ്കുലം ഇതിനോടകം കുട്ടി മരിച്ചിരുന്നു. കൊലപാതകം കുറ്റം ചുമത്തി പൊലീസ് പിതാവിനെ അറസ്റ്റ് ചെയ്തു. കോളിൻ കൗണ്ടി ജയിലിൽ അടച്ചു.
2015 ൽ അമേരിക്കയിൽ മാത്രം 25 കുട്ടികളാണ് ഇത്തരത്തിൽ അശ്രദ്ധമായി കാറിൽ ഉപേക്ഷിക്കപ്പെട്ടതിനെ തുടർന്നു സൂര്യാഘാതമേറ്റു മരിച്ചത്. അധികൃതർ ആവർത്തിച്ചുള്ള മുന്നറിയിപ്പു നൽകിയിട്ടും. ഇത്തരത്തിലുള്ള സംഭവങ്ങൾ ആവർത്തിക്കപ്പെടുന്നു എന്നതു മാതാപിതാക്കളുടെ അശ്രദ്ധമൂലമാണെന്നു മിക്കിനി സിറ്റി അധികൃതർ പറയുന്നു. വേനൽ ശക്തിപ്പെട്ടതോടെ സൂര്യാഘാതമേറ്റുള്ള മരണവും പല സ്ഥലങ്ങളിൽ നിന്നു റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ട്.