ഡബ്ലിന്‍: രാജ്യത്ത് അടുത്ത പത്തു വര്‍ഷം കൊണ്ടു 40,000 പേര്‍ക്കു തൊഴില്‍ വാഗ്ദാനം ചെയ്യുന്ന റെക്കോര്‍ഡ് സേവന പ്രഖ്യാപനവുമായി ഹോട്ടല്‍ വ്യവസായ മേഖല. 40,000 പേര്‍ക്കു തൊഴില്‍ ലഭ്യമാക്കുന്ന റിക്രൂട്ട്‌മെന്റ് ഡ്രൈവ് പ്രഖ്യാപിച്ചാണ് ഇപ്പോള്‍ സേവന മേഖലയില്‍ അധികൃതര്‍ രംഗത്ത് എത്തിയിരിക്കുന്നത്.
ടൂറിസം മേഖലയില്‍ മാത്രം 33,000 തൊഴില്‍ അവസരങ്ങളാണ് ഒരുങ്ങിയിരിക്കുന്നത്. 2011 ലും സമാന രീതിയില്‍ വന്‍ തോതില്‍ തൊഴില്‍ അവസരങ്ങള്‍ ടൂറിസം – ഹോട്ടല്‍ മേഖലവഴി രാജ്യത്ത് സൃഷ്ടിക്കപ്പെട്ടിരുന്നു. മാനേജര്‍മാര്‍, അക്കൗണ്ടന്റുമാര്‍, ഫുഡ് ആന്‍ഡ് ബവ്‌റീജസ് മാനേജര്‍മാര്‍, ഷെഫ്, ഹെല്‍ത്ത് പ്രഷഫണല്‍മാര്‍ എന്നിവര്‍ അടക്കം വിവിധ മേഖലകളില്‍ വൈവിധ്യമാര്‍ന്ന കഴിവു തെളിയിച്ചവരെയാണ് ഇപ്പോള്‍ തൊഴിലിനായി പരിഗണിക്കുന്നത്.
ആയാസമുള്ള വര്‍ക്കിങ് കണ്ടീഷന്‍ ഒഴിവാക്കുന്നതിനൊപ്പം, മിനിമം വേജസ് നയം നടപ്പാക്കി കൂടുതല്‍ ആളുകളെ തൊഴില്‍ മേഖലയിലേയ്ക്കു ആകര്‍ഷിക്കുന്നതിനാണ് ഇപ്പോള്‍ വിപുലമായ പദ്ധതി ഹോട്ടല്‍ അധികൃതര്‍ നടപ്പാക്കിയിരിക്കുന്നത്. ഇവിടെ ജോലിക്കെത്തുന്നവര്‍ക്കു ജോബ് ട്രെയിനിങ്ങും, വീട്ടിലേയ്ക്കും തിരികെയുമുള്ള യാത്രാ സൗകര്യവും 100,000 യൂറോയില്‍ കുറയാതെയുള്ള ശമ്പളും ഹോട്ടല്‍ അധികൃതര്‍ വാഗ്ദാനം ചെയ്യുന്നു. ഷെഫ്, ജനറല്‍ മാനേജര്‍ തുടങ്ങിയ തസ്തികയിലേയ്ക്കു അപേക്ഷിക്കുന്നവര്‍ക്കാണ് ഇത്തരത്തില്‍ വന്‍ തുക ശമ്പള വാഗ്ദാനമുള്ളത്.
2016 ടൂറിസം രംഗത്ത് വന്‍ കുതിച്ചു കയറ്റം നടത്തുമെന്ന റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തിലാണ് ഇപ്പോള്‍ ഹോട്ടല്‍ മേഖലയില്‍ വന്‍ റിക്രൂട്ട്‌മെന്റ് ഡ്രൈവിനൊരുങ്ങുന്ന്. 8.2 മില്ല്യന്‍ സന്ദര്‍ശകര്‍ രാജ്യത്ത് എത്തുമ്പോള്‍ രാജ്യത്തെ വിദേശ നാണ്യവരുമാനം 4.4 മില്ല്യണ്‍ യൂറോയായി വര്‍ധിക്കുമെന്നാണ് ലഭിക്കുന്ന റിപ്പോര്‍ട്ടുകള്‍.