
സ്വന്തം ലേഖകൻ
ഡബ്ലിൻ: രാജ്യത്ത് ആറു വർഷത്തിനിടെ ആയിരത്തിലേറെ വീടുകൾ നിർമിക്കുന്നതിനായി അഞ്ചു ബില്യൺ യൂറോയുടെ വായ്പ നൽകാൻ ഐറിഷ് ലീഗ് ഓഫ് ക്രഡിറ്റ്‌സ് യൂണിയൻ തീരുമാനിച്ചു. രാജ്യത്തെ വാങ്ങൽ ശേഷിയുടെ ഏറ്റവും കൂടുതൽ നിരക്കാണ് ഇപ്പോൾ ഹൗസിങ് വായ്പ ഇനത്തിൽ രാജ്യത്ത് വാങ്ങാൻ തയ്യാറെടുക്കുന്നത്. ആറു വർഷം കൊണ്ടു ആയിരം വീടുകൾ നിർമിക്കുന്നതിനാണ് ഇപ്പോൾ പദ്ധതി തയ്യാറാക്കിയിരിക്കുന്നത്.
437 ക്രഡിറ്റ് യൂണിയനുകൾക്കു 11 ബില്യൺ യൂറോ വീതം സേവിങ്‌സ് ഉണ്ട്. ഇവരുടെയെല്ലാം ടോട്ടൽ അസറ്റ് 13 ബില്ല്യൺ യൂറോയാണ് നിലവിലുള്ളത്. ഐറിഷ് ലീഗ് ഓഫ് ക്രഡിറ്റ്‌സിൽ സർക്കാരിനു എട്ടു ബില്ല്യൺ യൂറോ ആണ് നിലവിൽ സേവിങ്‌സ് ഇനത്തിലുള്ളത്. സർപ്ലസ് ഫണ്ട് ഇനത്തിൽ സർക്കാരിനു എട്ടു മില്യൺ യൂറോ ബാക്കിയുണ്ടെന്നും കണ്ടെത്തിയിട്ടുണ്ട്.
കഴിഞ്ഞ ദിവസം ധനവകുപ്പിനു എഴുതി അയച്ച കത്തിലാണ് ലീഗിൽ സർക്കാരിനുള്ള ഫണ്ടും നിക്ഷേപവും ചിലവഴിക്കുന്നതു സംബന്ധിച്ചു ചർച്ച ചെയ്യണമെന്നാവശ്യപ്പെട്ട് കത്തയച്ചത്. ഇത്തരത്തിൽ സർക്കാർ ഫണ്ട് ചിലവഴിക്കുന്നതിനായി പദ്ധതി തയ്യാറാക്കിയാൽ തങ്ങളുടെ എല്ലാ വിധ സപ്പോർട്ടും സർക്കാരിനു നൽകുമെന്നും ഇവർ വ്യക്തമായി പറയുന്നു. ഇതേ തുടർന്നാണ് ഇപ്പോൾ ഹൗസിങ് നിർമാണത്തിനായി ഈ തുക ചിലവഴിക്കുന്ന പദ്ധതിക്കു ഇപ്പോൾ രൂപം നൽകിയിരിക്കുന്നത്.
ഇത്തരത്തിൽ പുതിയ പദ്ധതി തയ്യാറാക്കിയതിലൂടെ സർക്കാരിനു ഇപ്പോൾ ഇരട്ടി നേട്ടമാണ് ഉണ്ടായിരിക്കുന്നത്. നിലവിലുള്ള പദ്ധതിക്കായി പണം അധികമായി ചിലവഴിക്കേണ്ടി വരികയില്ല എന്നതിനൊപ്പം, പുതിയ വീടുകൾ നിർമിക്കാൻ സാധിക്കുമെന്നും ഈ പദ്ധതിയുടെ നേട്ടമായി ചൂണ്ടിക്കാട്ടുന്നു.