വാടക നിരക്ക് എല്ലാ വർഷവും വർധിപ്പിക്കാൻ സർക്കാർ നീക്കം: എതിർപ്പുമായി ഫിന്നാഫെയിൽ രംഗത്ത്

സ്വന്തം ലേഖകൻ

ഡബ്ലിൻ:ഡബ്ലിൻ,കോർക്ക് എന്നീ നഗരങ്ങളിലെ വാടക നിരക്കും വാടക വർദ്ധനവും നിജപ്പെടുത്താൻ സർക്കാർ പ്രഖ്യാപിച്ച റെന്റൽ പ്ലാൻ പ്രകാരം വാടക വർഷാവർഷം 4% വർദ്ധിപ്പിക്കാനുള്ള നീക്കത്തെ എതിർക്കുമെന്ന് ഫിയനാഫാൾ.ഡബ്ലിൻ,കോർക്ക് എന്നീ ഡിമാന്റുള്ള ഇടങ്ങളിൽ(റെന്റ് പ്രഷർ സോൺ) അടുത്ത മൂന്ന് വർഷത്തേയ്ക്ക് വർഷം തോറും 4% മാത്രമേ വാടക വർദ്ധനവ് പാടുള്ളൂ എന്ന് ഹൗസിങ് മിനിസ്റ്റർ സിമോൺ കോൺവേ ഇന്നലെ പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെയാണ് ഫിയനാഫാൾ നിലപാട് വ്യക്തമാക്കിയത്.
ശതമാനം വാടക വർദ്ധിപ്പിക്കാൻ പറ്റില്ലെന്നാണ് ഫിയാനഫാളിന്റെ നിലപാട്.രണ്ടു ശതമാനത്തിൽ കൂടുതൽ വർദ്ധനവ് അനുവദിക്കാൻ പാടില്ലെന്നാണ് ഫിയനഫാളിന്റെ നിലപാട്.പുറമെ ലീമെറിക്ക്,വാട്ടർഫോർഡ്,ഗോൾവേ എന്നീ നഗരങ്ങളെ കൂടി റെന്റ് പ്രഷർ സോണിൽ ഉൾപ്പെടുത്തണമെന്നും ഇവർ ആവശ്യപ്പെടുന്നുണ്ട്. ക്രിസ്മസിന് മുമ്പേ പദ്ധതി പുനഃക്രമീകരിച്ചു പ്രഖ്യാപിക്കണമെന്നും ഫിയനാഫാൾ ആവശ്യപ്പെട്ടിട്ടുണ്ട്. ബിൽ പാസാവാൻ ഫിയാന ഫാളിന്റെ കൂടി പിന്തുണ വേണമെന്നതിനാൽ സർക്കാരിന് അവരുടെ ആവശ്യത്തെ തള്ളാനാവില്ല. നിലവിൽ കഴിഞ്ഞ രണ്ടു വർഷത്തിനുള്ളിൽ ഡബ്ലിനിൽ 40%ഓളം വാടക വർദ്ധിച്ചതായാണ് കണക്കാക്കുന്നത്.
സർക്കാരിന്റെ പുതിയ പദ്ധതികൾ വാടകവില വർദ്ധനവ് പിടിച്ചു നിർത്താൻ പര്യാപ്തമല്ലെന്ന് ലേബർ പാർട്ടി നേതാവ് ബ്രെൻഡൻ ഹൗളിൻ ഡോളിൽ പറഞ്ഞിരുന്നു. വാടക വർദ്ധിക്കുന്ന ഇടങ്ങൾ ഡബ്ലിനും കോർക്കും മാത്രമാണെന്നാണ് സർക്കാരിന്റെ ധാരണയെന്നും അദ്ദേഹം വിമർശിച്ചു. ലൂത്ത്, മെത്ത്, കിൽഡെയർ, വിക്ക്‌ലോ, വെക്‌സ്‌ഫോർഡ്, മേയോ എന്നിവിടങ്ങളിലും വാടക വർദ്ധിക്കുന്നുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
നേസ്,ആഷ്‌ബോൺ,കിൽ,മൈനോത്ത്,ഡൺബോയിൻ,റാത്തോത്ത്,ഗോൾവേയിലെ സാൾട്ട് ഹിൽ, മോനിവ്വേ,കാവനിലെ ബാലിബറോ,കെറിയിലെ കെൻമാരോ, തുടങ്ങിയ ഡബ്ലിൻ ഏരിയായ്ക്ക് പുറത്തുള്ള സ്ഥലങ്ങളിലൊന്നും പുതിയ സ്‌കീമിന്റെ ആനുകൂല്യം ലഭിക്കില്ല.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top