ഹൂസ്റ്റണ്‍: വിശുദ്ധമായ സ്‌തെഫാനോസ് സഹദായുടെ നാമധേയത്തിലുള്ള ഹൂസ്റ്റണിലെ ഏകദേവാലയമായ സെന്റ് സ്റ്റീഫന്‍സ് ഓര്‍ത്തഡോക്‌സ് പള്ളിയിലെ പെരുന്നാള്‍ ജനുവരി എട്ടു മുതല്‍ പത്തു വരെ ഇടവകയുടെ സ്ഥാപക പിതാവും മുന്‍ വികാരിയുമായിരുന്ന റവ.ഫാ.ഡോ.സി.ഓ വര്‍ഗീസ് വികാരി റവ.ഫാ.ജേക്ക് കുര്യന്‍, റവ.ഫാ.എം.ടി ഫിലിപ്പ് എന്നിവരുടെ നേതൃത്വത്തില്‍ ഭക്ത്യാദരപൂര്‍വം കൊണ്ടാടി.
സ്‌തെഫാനോസ് സഹദായുടെ രക്തസാക്ഷി ദിനമായ ജനുവരി എട്ടിനു വെള്ളിയാഴ്ച രാവിലെ റവ.ഫാ.മാത്തുക്കുട്ടി വര്‍ഗീസിന്റെ മുഖ്യകാര്‍മികത്വത്തില്‍ പ്രഭാതനമസ്‌കാരവും വിശുദ്ധ കുര്‍ബാനയും തുടര്‍ന്നു കൊടി ഉയര്‍ത്തലും നടത്തപ്പെട്ടു റവ.ഫാ.സിഒ വര്‍ഗീസ്, റവ.ഫാ.ജോണ്‍ ഗീവര്‍ഗീസ് എന്നിവര്‍ സഹകാര്‍മികരായിരുന്നു. ജനുവരി ഒന്‍പതിനു ശനിയാഴ്ച വൈകിട്ട് അഞ്ചരയ്ക്കു റവ.ഫാ.മാത്തുക്കുട്ടി വര്‍ഗീസിന്റെ മുഖ്യകാര്‍മികത്വത്തില്‍ സന്ധ്യാനമസ്‌കാരവും അനുഗ്രഹ പ്രഭാഷണവും നടന്നു. റവ.ഫാ.പി.എം ചെറിയാന്‍, റവ.ഫാ.ഡേവിഡ് ജോര്‍ജ്, എന്നിവര്‍ സഹകാര്‍മികരായിരുന്നു. തുടര്‍ന്നു ജയാ ജോര്‍ജ്, റൂത്തോ വര്‍ഗീസ്, മേരിക്കുട്ടി കുരുവിള എന്നിവരുടെ നേതൃത്വത്തിലുള്ള സ്ത്രീ സമാജത്തിലെ പാചകകാലാ വിദഗ്ധരായ രാജമ്മ ജോണ്‍, സ്മിതാ ശാമുവേല്‍, രജനി കൊക്കൊടില്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി പാചകം ചെയ്ത സ്‌നേഹ വിരുന്ന് ഉണ്ടായിരുന്നു. സ്‌നേഹ വിരുന്നിന്റെ പെരുന്നാളിനെ സ്‌നേഹത്തിന്റെയും ഒരുമയുടെയും ആഘോഷമാക്കി മാറ്റുവാന്‍ കഴിയും എന്ന് മാനേജിങ് കമ്മിര്‌റി അംഗങ്ങളായ ജോണ്‍ വിഴാലില്‍, അന്നമ്മ ശാമുവേല്‍, ലതാ വര്‍ഗീസ് എന്നിവര്‍ അഭിപ്രായപ്പെട്ടു.
ജനുവരി പത്തിനു ഞായറാഴ്ച രാവിലെ എട്ടു മണിക്ക് ന്യൂയോര്‍ക്ക് സെന്റ് മേരീസ് ഓര്‍ത്തഡോക്‌സ് പള്ളി അസി.വികാരി റവ.ഫാ.അജു ഫിലിപ്പ് മാത്യുസിന്റെ മുഖ്യ കാര്‍മ്മികത്വത്തില്‍ പ്രഭാത നമസ്‌കാരവും ദതഫാ ശുശ്രൂഷയും വിശുദ്ധ കുര്‍ബാനയും നടത്തപ്പെട്ടു. സെന്റ് തോമസ് കത്തീഡ്രല്‍ അസി.വികാരി റവ.ഫാ.മാമ്മന്‍ മാത്യു സഹകാര്‍മികനായിരുന്നു. തുടര്‍ന്നു മുത്തുക്കുടകളുടെയും കൊടിതോരണങ്ങളുടെയും അകമ്പടിയോടെ നടന്ന ഭക്തിനിര്‍ഭരമായ റാസയ്ക്ക് മലങ്കര ഓര്‍ത്തഡോക്‌സ് സഭാ അസോസിയേഷന്‍ അംഗം ചാര്‍ളി വര്‍ഗീസ് പടനിലം, ഇടവക മാനേജിങ് കമ്മിറ്റി അംഗങ്ങളായ രാജു ചെറിയാന്‍, ജെയ്‌സണ്‍ വര്‍ഗീസ് എന്നവര്‍ നേതൃത്വം നല്‍കി.
ആശിര്‍വാദത്തിനു ശേഷം നടന്ന നേര്‍ച്ച വിളമ്പിനു ഫുഡ് കോ ഓര്‍ഡിനേറ്റര്‍ കെ.വി വര്‍ഗീസിനൊപ്പം സാബു തോമസ്, മാത്യു ഫിലിപ്പ്, സുജിത് ശാമുവേല്‍ എന്നിവര്‍ നേതൃത്വം നല്‍കി. പെരുന്നാള്‍ ശുശ്രൂഷകളിലുടനീളം ഇടവക അസി.സെക്രട്ടറി സുനില്‍ ശാമുവേല്‍, ജെയ്‌സണ്‍ തോമസ്, എന്നിവരുടെ നേതൃത്വത്തില്‍ ഇരുപതോളം ശുശ്രൂഷകര്‍ സഹായികളായുണ്ടായിരുന്നു.