ഗോസിപ്പ് അഴിച്ചുവിടുന്നവരോട് ഹൃത്വിക് റോഷന്‍ പ്രതികരിക്കുന്നു ;താനും കങ്കണയുമായി സൗഹൃദം മാത്രം

കങ്കണയുമായി യാതൊരു ബന്ധവുമില്ലെന്ന് ഹൃത്വിക് റോഷന്‍, ഗോസിപ്പ് അഴിച്ചുവിടരുതെന്നും താരസുന്ദരി കങ്കണയുമായി തനിക്ക് യാതൊരു ബന്ധവുമില്ലെന്നാണ് ഹൃത്വിക് പറയുന്നു. കേട്ട വാര്‍ത്തകളൊക്കെ വെറും ഗോസിപ്പ് മാത്രം. താനും കങ്കണയുമായി സൗഹൃദത്തിനപ്പുറം ഒന്നുമില്ലെന്നാണ് ഹൃത്വിക് റോഷന്‍ പറഞ്ഞത്. താനിപ്പോഴും ഒറ്റത്തടി തന്നെയാണ്. കങ്കണയുമായി പ്രണയത്തിലാണോ എന്നു ചോദിച്ചതിനു താരത്തിന്റെ മറുപടി ഇങ്ങനെയൊയിരുന്നു. ധീരേ…ധീരേസെ സിന്ദിഗി എന്ന ഗാനത്തിന്റെ ലോഞ്ചിംഗ് ചടങ്ങിലായിരുന്നു ഹൃത്വിക് ഇങ്ങനെ പ്രതികരിച്ചത്.

Hrithik_Sonam_ബോളിവുഡിലെ തന്റേടിയായ നടിയായാണ് കങ്കണ റണൗട്ട് അറിയപ്പെടുന്നത്. ബോളിവുഡ് താരങ്ങള്‍ക്കിടയില്‍ ഗോസിപ്പുകള്‍ കുറവായിരുന്ന നടി കൂടിയായിരുന്നു കങ്കണ. എന്നാല്‍ കങ്കണയുടെ പുതിയ റിലേഷന്‍ഷിപ്പ് സ്റ്റാറ്റസ് ഇട്ടതോടെ നടിയും ഗോസിപ്പു കോളത്തില്‍ ഇടം നേടിയിരിക്കുകയാണ്.കങ്കണ തന്റെ പങ്കാളിയെ കണ്ടെത്തിയിരിക്കുന്നു. ഡല്‍ഹിയില്‍ ഒരു ചിത്രത്തിന്റെ ഷൂട്ടിംഗിനിടെ യാണ് അഭിമുഖത്തിനെത്തിയ മാദ്ധ്യമങ്ങളോടാണ് കങ്കണ ഇക്കാര്യം വെളിപ്പെടുത്തിയത്. എന്നാല്‍ഈ വിഷയത്തില്‍ എല്ലാവരുടെയും കണ്ണ് ഹൃത്വിക് റോഷനു നേരെയാണ്. കങ്കണാ റാണത്തുമായി നടന്‍ പ്രണയത്തിലാണെന്ന് ഗോസിപ്പും പരക്കാന്‍ തുടക്കി. എന്നാല്‍ ഇതിനെക്കുറിച്ച് ഹൃത്വികിന്റെ മറുപടി ഇങ്ങനെ.
ജീവിത പങ്കാളിയെ കണ്ടെത്തിയതായി കങ്കണാ റാണത്ത്; ഹൃത്വിക് റോഷനെ ചുറ്റിപ്പറ്റി പാപ്പരാസികള്‍ നെട്ടോട്ടത്തില്‍ കങ്കണയുമായി തനിക്ക് യാതൊരു ബന്ധവുമില്ല.കേട്ട വാര്‍ത്തകളൊക്കെ വെറും ഗോസിപ്പ് മാത്രം. പാട്ട് ആര്‍ക്ക് സമര്‍പ്പിക്കുന്നു എന്ന ചോദ്യത്തിന് ഇതുവരെ ജീവിതത്തിലേക്ക് ആരേയും കടത്തിവിട്ടിട്ടില്ലാത്ത താന്‍ ആര്‍ക്ക് പാട്ട് സമര്‍പ്പിക്കാനാണെന്നും ഞങ്ങള്‍ എല്ലാവരും ചേര്‍ന്ന് പാട്ട് ടി സീരിസ് തലവന്‍ ഭൂഷന്‍ കുമാറിന്റെ പിതാവ് ഗുല്‍ഷന്‍ കുമാറിന് സമര്‍പ്പിക്കുന്നു എന്നായിരുന്നു താരത്തിന്റെ മറുപടി.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

kankana90 കളില്‍ വന്‍ ഹിറ്റായിരുന്ന ആഷികിയിലെ ‘ധീരേ ധീരേ സേ’ എന്ന ഗാനത്തിന്റെ ഹണി സിങ് തന്നെ പാടിയ റീ മിക്‌സിന്റെ ലോഞ്ചിംഗായിരുന്നു ചടങ്ങ്.അനു അഗര്‍വാളും രാഹുല്‍ റോയിയും വന്‍ ഹിറ്റാക്കി മാറ്റിയ ഗാനത്തിന്റെ പുതിയ പതിപ്പ് ചെയ്തത് ഹൃത്വിക്കും സോനം കപൂറുമാണ്. ഗാനം ഇതിനകം വന്‍ ഹിറ്റായി കഴിഞ്ഞു. പിതാവിനുള്ള ആദരമായി പുതിയ പാട്ട് ചെയ്യാന്‍ ആഗ്രഹിക്കുന്നു അതില്‍ അഭിനയിക്കണം എന്നു പറഞ്ഞ് ഭൂഷന്‍ തന്നെ സമീപിക്കുകയായിരുന്നെന്നും ഹൃത്വിക് പറഞ്ഞു. അതേസമയം പാട്ടില്‍ സഹതാരമായി എത്തിയ സോനം കപൂറിനെ വാനോളം പുകഴ്‌ത്താനും ഹൃത്വിക് മടിച്ചില്ല. സോനം ബുദ്ധിമതിയും മിടുക്കിയുമായ പെണ്‍കുട്ടിയാണെന്നാണ് ഹൃത്വിക് പറഞ്ഞത്.

Top