മലയാളി നേഴ്‌സുമാർക്ക് സന്തോഷവാർത്ത ! എച്ച്എസ്ഇ റിക്രൂട്ട്മെൻ്റ് നിരോധനം ഉടൻ അവസാനിക്കുമെന്ന് ചീഫ് എക്സിക്യൂട്ടീവ് ബെർണാഡ് ഗ്ലോസ്റ്റർ

ഡബ്ലിൻ : എച്ച്എസ്ഇ റിക്രൂട്ട്മെൻ്റ് നിരോധനം ഉടൻ അവസാനിക്കുമെന്ന് എച്ച്എസ്ഇ ചീഫ് എക്സിക്യൂട്ടീവ് ബെർണാഡ് ഗ്ലോസ്റ്റർ പറഞ്ഞു. ആരോഗ്യമേഖലയിൽ വലിയ പ്രതിസന്ധിയാണ് റിക്രൂട്ട്മെന്റ് നിരോധനംകൊണ്ട് ഉണ്ടായിരിക്കുന്നത് .അതിനാൽ തന്നെ ഈ ഈ വിഷയത്തിൽ ഉടൻ തന്നെ ഉറച്ച തീരുമാനം ഡിപ്പാർട്മെന്റിൽ നിന്നും ഉണ്ടാകും .

ഇന്ത്യയിൽ നിന്നും റിക്രൂട്ട്മെന്റ് കഴിഞ്ഞു കാത്തിരിക്കുന്ന ഒരുപറ്റം മലയാളികൾ നിരോധനമൂലം പ്രതിസന്ധിയിൽ ആയിരിക്കയാണ് .അവർക്ക് ശുഭപ്രതീക്ഷ നൽകുന്ന വാർത്തയാണ് ഇപ്പോൾ ആരോഗ്യവകുപ്പിൽ നിന്നും ഉണ്ടായിരിക്കുന്നത് .

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

എച്ച്എസ്ഇയിലെ റിക്രൂട്ട്‌മെൻ്റ് സാധാരണ നിലയിലാക്കാൻ ലക്ഷ്യമിട്ടുള്ള വിശദമായ ചർച്ചകൾ ഒരു പുരോഗമന ഘട്ടത്തിലാണ്, ഈ വിഷയത്തിൽ “ഉടൻ തന്നെ മാറ്റം പ്രതീക്ഷിക്കുന്നതായി ഓർഗനൈസേഷൻ്റെ ചീഫ് എക്‌സിക്യൂട്ടീവ് ബെർണാഡ് ഗ്ലോസ്റ്റർ പറഞ്ഞു.

ഇതു സംബന്ധിച്ച ചര്‍ച്ചകള്‍ പുരോഗമിക്കുകയാണെന്ന് ചീഫ് എക്‌സിക്യൂട്ടീവ് ബെര്‍ണാഡ് ഗ്ലോസ്റ്റര്‍ സ്ഥിരീകരിച്ചു. ഡണ്‍ലേരിയില്‍ വെച്ച് നടന്ന .ഇ യു, ഇ ഇ എ രാജ്യങ്ങളില്‍ ഹെല്‍ത്ത് കെയര്‍ കോണ്‍ഫറന്‍സില്‍ സംസാരിക്കുകയായിരുന്നു ബെർണാഡ് ഗ്ലോസ്റ്റർ.

Top