ഹഡ്സണ്‍ വാലി മലയാളി അസോസിയേഷന്റെ സ്വാതന്ത്ര്യ ദിനാഘോഷം

ന്യൂയോര്‍ക്ക്: ഹഡ്സണ്‍ വാലി മലയാളി അസോസിയേഷനും ഇന്ത്യന്‍ കള്‍ച്ചറല്‍ സൊസൈറ്റി ഓഫ് റോക്ക് ലാന്റും മറ്റിതര സംഘടനകളും ഒത്തു ചേര്‍ന്ന് ഒരുമയോടെ ഇന്ത്യയുടെ അറുപത്തി ഒന്‍പതാം സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു.

ഓഗസ്റ്റ് 15 ശനിയാഴ്ച്ച രാവിലെ 11 മണിയോടെ ന്യൂ സിറ്റി ലൈബ്രറിയില്‍ നിന്നും പരേഡ് ആരംഭിച്ചു. കുതിരപ്പുറത്തേറി പോലീസ് സേന പരേഡിന്റെ മുന്‍പന്തിയില്‍ സ്ഥാനം പിടിച്ചു. തൊട്ടുപിന്നാലെ ഇന്ത്യന്‍ കള്‍ച്ചറല്‍ സൊസൈറ്റി ഓഫ് റോക്ക് ലാന്റിന്റെ ആളുകള്‍ നിരന്നു. ഹഡ്സണ്‍ വാലി മലയാളി അസോസിയേഷന്റെ ബാനറിനു പിന്നില്‍ നിരവധി മലയാളികള്‍ അണിനിരന്നു. ചെണ്ടമേളവും മാവേലി മന്നന്റെ വേഷത്തിലെത്തിയ അലക്സാണ്ടര്‍ പൊടിമണ്ണിലും, യുവതികളുടെ താലപ്പൊലിയും പരേഡിന് മിഴിവേകി. ഗാന്ധിജിയായി മാറിയ ഡോ. ക്ലമന്റ് എല്ലാവരുടെയും ശ്രദ്ധ പിടിച്ചുപറ്റി. ഭരത് മാതാ കി ജയ് എന്ന മുദ്രാവാക്യം പാരേഡിലുടനീളം മുഴങ്ങി കേള്‍ക്കുന്നുണ്ടായിരുന്നു. ഏകദേശം 11.40 നു പരേഡ് ന്യൂ സിറ്റി കോര്‍ട്ട് ഹൌസില്‍ എത്തിച്ചേരുകയും ഐ.സി.എസ്.ആര്‍. പ്രസിഡന്റ് ശ്രീ അജയ് വീര്‍ ഇന്ത്യയുടെ ദേശീയ പതാക ഉയര്‍ത്തുകയും ചെയ്തു. ഹഡ്സണ്‍ വാലി മലയാളി അസോസിയേഷനെ പ്രതിനിധീകരിച്ച് ലൊറീന മാത്യു അമേരിക്കന്‍ ദേശീയ ഗാനവും തുടര്‍ന്ന് ഐ.സി.എസ്.ആറിലെ കുട്ടികള്‍ ഭാരതത്തിന്റെ ദേശീയ ഗാനവും ആലപിച്ചു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

തുടര്‍ന്നു നടന്ന പൊതുയോഗത്തില്‍ റോക്ക് ലാന്റ് കൌണ്ടിയിലെ കക്ഷി രാഷ്ട്രീയ ഭേദമെന്യേ എല്ലാ നേതാക്കളും പങ്കെടുത്ത് ആശംസകള്‍ അര്‍പ്പിക്കുകയും ചെയ്തു. ഐ.സി.എസ്.ആര്‍. പ്രസിഡന്റ് സ്വാഗതം ആശംസിച്ചു. ഹഡ്സണ്‍ വാലി മലയാളി അസോസിയേഷന്‍ പ്രസിഡന്റ് ഷാജിമോന്‍ വെട്ടം തന്റെ ആശംസാ പ്രസംഗത്തില്‍ സ്വാതന്ത്ര്യ ലബ്ധിക്കുവേണ്ടി അടരാടിയ രാജ്യസ്നേഹികളെ അനുസ്മരിച്ചു. ഹഡ്സണ്‍ വാലി മലയാളി അസോസിയേഷന്‍ നടത്തിവരുന്ന പ്രവര്‍ത്തനങ്ങളുടെ ഒരേകദേശ രൂപം അദ്ദേഹം വിവരിക്കുകയുണ്ടായി. പ്രസിഡന്റ് ഷാജിമോന്‍ വെട്ടത്തെ കൂടാതെ ട്രസ്റ്റീ ബോര്‍ഡ് ചെയര്‍മാന്‍ വര്‍ഗീസ്‌ ഒലഹന്നാന്‍, കൌണ്ടി ലെജിസ്ലേറ്റര്‍ ഡോ. ആനി പോള്‍, ഫൊക്കാന ട്രസ്റ്റീ ബോര്‍ഡ് ചെയര്‍മാന്‍ പോള്‍ കറുകപ്പിള്ളില്‍, വിദ്യാ ജ്യോതി മലയാളം സ്കൂള്‍ പ്രിന്‍സിപ്പല്‍ ജോസ് മുണ്ടഞ്ചിറ, നായര്‍ ബനവലന്റ് അസോസിയേഷന്‍ ട്രസ്റ്റീ ബോര്‍ഡ് ചെയര്‍മാന്‍ ജയപ്രകാശ് നായര്‍, അജിന്‍ ആന്റണി, ടോമി വെട്ടം, ജെയിംസ്‌ ഇളംപുരയിടത്തില്‍, പ്രസിഡന്റ് ഇലക്റ്റ് ജോണ്‍ യോഹന്നാന്‍ എന്നിവര്‍ പരേഡില്‍ സജീവമായി പങ്കെടുത്തു.

തുടര്‍ന്നു നടന്ന കലാപരിപാടികളില്‍ ഹഡ്സണ്‍ വാലി മലയാളി അസോസിയേഷനില്‍ നിന്നുമുള്ള ലിയ വിന്‍സന്റ്, നേഹ ജ്യോ, റ്റിന്‍റ്റു ഫ്രാന്‍സിസ്, ജിമ്മി ജോര്‍ജ്ജ് എന്നിവരുടെ ഗാനങ്ങള്‍ എല്ലാവരുടെയും പ്രശംസ പിടിച്ചു പറ്റി.

Top