ഹഡ്സണ്‍‌വാലി മലയാളി അസോസിയേഷന്റെ കുടുംബസംഗമവും ഹൈസ്‌കൂള്‍ ഗ്രാജ്വേറ്റ്സ് അനുമോദനവും ആഗസ്റ്റ് 7 ഞായറാഴ്ച  

സ്വന്തം ലേഖകൻ
ന്യൂയോര്‍ക്ക്: ഹഡ്സണ്‍‌വാലി മലയാളി അസോസിയേഷന്റെ കുടുംബ സംഗമവും ഹൈസ്‌കൂള്‍ ഗ്രാജ്വേറ്റുകളെ അനുമോദിക്കുന്ന ചടങ്ങും ആഗസ്റ്റ്  7 ഞായറാഴ്ച്ച വൈകിട്ട് 6 മണി മുതല്‍ ഓറഞ്ച്ബര്‍ഗ് സിത്താര്‍ പാലസ്സില്‍ (38 Orangetown Shopping Center, Orangeburg, NY 10962) വെച്ച് നടത്തുന്നതാണ്.  ഈ വര്‍ഷം ഹൈസ്‌കൂളില്‍ നിന്ന് വിജയിച്ച റോക്ക്‌ലാന്‍ഡില്‍ നിന്നുള്ള എല്ലാ മലയാളി വിദ്യാര്‍ത്ഥികളെയും അനുമോദിക്കുന്നതാണെന്ന്  അസോസിയേഷന്‍ പ്രസിഡന്റ്  അലക്‌സാണ്ടര്‍ പൊടിമണ്ണില്‍ അറിയിച്ചു.  സണ്‍ഷൈന്‍ ഹോം കെയര്‍ ഗ്രൂപ്പ് സി.ഇ.ഒ. ഡോ. ഫ്രാന്‍സിസ് ക്ലമന്റ് മുഖ്യാതിഥിയായിരിക്കും. ഗസ്റ്റ് സ്പീക്കറായി ഗോഹെല്‍ത്ത്  അര്‍ജന്റ് കെയര്‍ ഗ്രൂപ്പ് അഡ്‌മിനിസ്‌ട്രേറ്റീവ് ഫിസിഷ്യന്‍ അസിസ്റ്റന്റ് ഗ്രേഷ്യസ് ജോണ്‍ പങ്കെടുക്കും.
അസോസിയേഷന്‍ നല്‍കുന്ന സര്‍ട്ടിഫിക്കറ്റ് കൂടാതെ റോക്ക്‌ലാന്റ് കൗണ്ടി നല്‍കുന്ന സര്‍ട്ടിഫിക്കറ്റും ഗ്രാജ്വേറ്റ്സിന് നല്‍കുന്നതാണെന്ന് സെക്രട്ടറി അജിന്‍ ആന്റണി അറിയിച്ചു.
വിഭവസമൃദ്ധമായ ഡിന്നറും വിവിധ കലാപരിപാടികളോടെയും അസോസിയേഷന്‍ സംഘടിപ്പിക്കുന്ന ഈ അനുമോദനച്ചടങ്ങ് വിജയിപ്പിക്കുവാന്‍ അലക്സ് എബ്രഹാമും ഇന്നസെന്റ് ഉലഹന്നാനും കോ-ഓര്‍ഡിനേറ്റര്‍മാരായുള്ള  കമ്മിറ്റിയില്‍ കുരിയാക്കോസ് തരിയന്‍, മത്തായി ദാസ്, ജോസഫ് കുരിയപ്പുറം, തോമസ് ഏലിയാസ്, അഞ്ജലി വെട്ടം, ആന്‍ഡ്രൂ ഊലൂട്ട്,  ഏബല്‍ എബ്രഹാം, അഷിത അലക്സ് എന്നിവരടങ്ങുന്ന ഒരു ടീം തന്നെ പ്രവര്‍ത്തിക്കുന്നു.
കൂടുതല്‍ വിവരങ്ങള്‍ക്ക് ഫ്ലയര്‍ കാണുക.
റിപ്പോര്‍ട്ട്: ജയപ്രകാശ് നായര്‍
Top