ഹഡ്‌സണ്‍വാലി മലയാളി അസോസിയേഷന്റെ 2016ലെ ഭാരവാഹികള്‍ ചുമതലയേറ്റു

ന്യൂയോര്‍ക്ക് : ഹഡ്‌സണ്‍വാലി മലയാളി അസോസിയേഷന്റെ 2016ലെ ഭാരവാഹികള്‍ 2016 ജനുവരി 23ന് റോക്ക്‌ലാന്‍ഡിലെ കോംഗേഴ്‌സിലുള്ള സാഫ്രണ്‍ ഇന്ത്യന്‍ കുസീനില്‍ കൂടിയ സംയുക്ത കമ്മിറ്റിയോഗത്തില്‍ വച്ച് ചുമതല ഏറ്റുവാങ്ങി. ട്രസ്റ്റീ ബോര്‍ഡ് ചെയര്‍മാന്‍ വര്‍ഗീസ് ഒലഹന്നാന്‍ എല്ലാവര്‍ക്കും സ്വാഗതം ആശംസിക്കുകയും 2016ലെ ഭാരവാഹികളെ അനുമോദിക്കുകയും എല്ലാവിധ പിന്തുണയും വാഗ്ദാനം ചെയ്യുകയും ചെയ്തു. സ്ഥാനമൊഴിയുന്ന കമ്മിറ്റിയെ പ്രതിനിധീകരിച്ച് മുന്‍ സെക്രട്ടറി അലക്‌സ് എബ്രഹാം ആശംസകള്‍ അര്‍പ്പിച്ചുകൊണ്ട് സംസാരിക്കുകയുണ്ടായി. പ്രസിഡന്റ് അലക്‌സാണ്ടര്‍ പൊടിമണ്ണില്‍, സെക്രട്ടറി അജിന്‍ ആന്റണി, പ്രസിഡന്റ് ഇലക്റ്റ് ലൈസി അലക്‌സ്, ജോയിന്റ് സെക്രട്ടറി മത്തായി പി. ദാസ്, ട്രഷറര്‍ ചെറിയാന്‍ ഡേവിഡ്, ജോയിന്റ് ട്രഷറര്‍ രാജു യോഹന്നാന്‍, എക്‌സിക്യുട്ടീവ് കമ്മിറ്റിയംഗങ്ങളായ ബിനു പോള്‍, ജോസഫ് കുരിയപ്പുറം, മനോജ് അലക്‌സ്, പോള്‍ ആന്റണി, രാധാകൃഷ്ണന്‍ കുഞ്ഞുപിള്ള, റോയ് ആന്തണി, സജി പോത്തന്‍, തോമസ് നൈനാന്‍ എന്നിവരാണ് അധികാരച്ചുമതല ഏറ്റെടുത്തത്.

ഷാജിമോന്‍ വെട്ടം, അലക്‌സ് എബ്രഹാം, ജോണ്‍ ദേവസ്യ എന്നിവര്‍ എക്‌സ് ഒഫിഷ്യോ ആയി പ്രവര്‍ത്തിക്കും. ജോര്‍ജ്ജ് താമരവേലി ട്രസ്റ്റീ ബോര്‍ഡ് ചെയര്‍മാനായ ബോര്‍ഡ് ഓഫ് ട്രസ്റ്റീസില്‍ കുരിയാക്കോസ് തരിയന്‍, തമ്പി പനക്കല്‍, വര്‍ഗീസ് ഒലഹന്നാന്‍ എന്നിവര്‍ അംഗങ്ങളായിരിക്കും.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ജയപ്രകാശ് നായര്‍ കേരള ജ്യോതിയുടെ ചീഫ് എഡിറ്ററായി പ്രവര്‍ത്തിക്കുന്ന എഡിറ്റോറിയല്‍ ബോര്‍ഡില്‍ ഫിലിപ്പോസ് ഫിലിപ്പ്, പോള്‍ കറുകപ്പിള്ളില്‍, ഇന്നസന്റ് ഉലഹന്നാന്‍ എന്നിവരാണ് മറ്റ് അംഗങ്ങള്‍. അസോസിയേഷന്റെ മലയാളം സ്‌കൂളായ വിദ്യാജ്യോതിയുടെ പ്രിന്‍സിപ്പലായി ജോസഫ് മുണ്ടന്‍ചിറ തുടരും. വൈസ് പ്രിന്‍സിപ്പല്‍ ജോജോ ജെയിംസ്. സ്‌കൂളിന്റെ കോഓര്‍ഡിനേറ്റര്‍ ഗ്രേസ് വെട്ടം, തോമസ് മാത്യു , ഡോ. ആനി പോള്‍, മഞ്ജു മാത്യു, ജെയിംസ് ഇളംപുരയിടത്തില്‍, അപ്പുക്കുട്ടന്‍ നായര്‍, തോമസ് ഏലിയാസ് എന്നിവര്‍ സുഗമമായ നടത്തിപ്പിനുവേണ്ടി പ്രവര്‍ത്തിക്കും. ഓഡിറ്ററായി അലക്‌സ് തോമസും, വെബ്‌സൈറ്റ് കോഓര്‍ഡിനേറ്ററായി ഷെയിന്‍ ജേക്കബ്ബും പ്രവര്‍ത്തിക്കും. അഞ്ജലി വെട്ടം, അഷിത അലക്‌സ്, കെവിന്‍ ആന്റണി, ആന്‍ഡ്രൂ ഊലൂട്ട്, ജെയിംസ് കെ. കളപ്പുര, ആബി എബ്രഹാം, ഇവാന്‍ ആന്‍മേഡാ, ആന്‍മേരി നൈനാന്‍ എന്നിവരായിരിക്കും യൂത്ത് റെപ്രസെന്ററ്റീവ്‌സ്.

ട്രസ്റ്റീ ബോര്‍ഡിനെ പ്രതിനിധീകരിച്ച് ബോര്‍ഡ് മെമ്പര്‍ ഇന്നസന്റ് ഉലഹന്നാന്‍ എല്ലാ ഭാരവാഹികള്‍ക്കും സത്യപ്രതിജ്ഞാ വാചകം ചൊല്ലിക്കൊടുക്കുകയും അവര്‍ അത് ഏറ്റു ചൊല്ലുകയും ചെയ്തു.

പ്രസിഡന്റ് അലക്‌സാണ്ടര്‍ പൊടിമണ്ണില്‍, എല്ലാവരുടെയും ആത്മാര്‍ത്ഥമായ പിന്തുണയും സഹകരണവും അഭ്യര്‍ത്ഥിച്ചു. അസോസിയേഷന്റെ പുരോഗതിക്കു വേണ്ടി തന്നാലാവും വിധം കഠിന പ്രയത്‌നം ചെയ്യും എന്ന് അദ്ദേഹം വാഗ്ദാനം ചെയ്തു. സെക്രട്ടറി അജിന്‍ ആന്റണിയുടെ നന്ദിപ്രസംഗത്തോടെ യോഗം പര്യവസാനിച്ചു.

ജയപ്രകാശ് നായര്‍

Top