മനുഷ്യക്കടത്ത് കേസുകൾ: രാജ്യത്തെ കുറ്റകൃത്യങ്ങളിൽ അന്വേഷണം നടത്താൻ സ്വതന്ത്ര ഏജൻസി വേണമെന്ന് ആവശ്യം ശക്തം

സ്വന്തം ലേഖകൻ

ഡബ്ലിൻ: അഭയാർഥികളുടെ മറവിലും തൊഴിലിന്റെ മറവിലും രാജ്യത്തേയ്ക്കു വൻ തോതിൽ ആളുകളെ എത്തിക്കുന്ന മനുഷ്യക്കടത്തു കേസിൽ സ്വതന്ത്ര അന്വേഷണം ഉണ്ടാകാൻ സാധ്യതയെന്നു റിപ്പോർട്ടുകൾ. ഡബ്ലിൻ:രാജ്യത്ത് കെട്ടികിടക്കുന്ന എഴുപതോളം വരുന്ന അനധികൃത മനുഷ്യകടത്ത് കേസുകളിൽ സ്വതന്ത്ര അന്വേഷണം നടത്താൻ സർക്കാർ തയാറാവണമെന്ന് മൈഗ്രന്റ് റൈറ്റ് സെന്റർ ആവശ്യം ഉന്നയിച്ചതോടെയാണ് ഇതു സംബന്ധിച്ചുള്ള സർക്കാർ നടപടികൾക്കു വേഗം വച്ചത്..ഇരകളിൽ ഭൂരിഭാഗവും മയക്കു മരുന്ന് കേന്ദ്രങ്ങളിൽ പണിയെടുക്കാൻ നിർബന്ധിതരായി എന്നാണ് കരുതപ്പെടുന്നത്.ഇന്ത്യയിൽ നിന്നടക്കമുള്ളവർ മയക്കു മരുന്ന് കേസിലും മനുഷ്യക്കടത്തു കേസിലും ഒരേ പോലെ ഉൾപ്പെട്ട് ഐറിഷ് ജയിലിൽ കഴിയുന്നുണ്ട്. നിലവിലുള്ള നിയമങ്ങൾ ഇത്തരം സാഹചര്യങ്ങൾ കൈകാര്യം ചെയ്യുന്നതിൽ യൂറോപ്യൻ യൂണിയൻ മാർഗ്ഗ നിർദ്ദേശങ്ങൾ പാലിക്കുന്നില്ല എന്ന ഹൈക്കോടതി വിധിയുടെ പശ്ചാത്തലത്തിൽ നടപടി സ്വീകരിക്കനമെന്നാണ് ഇവരുടെ അഭ്യർഥന .സമാനമായ ഒരു കേസിൽ രണ്ടര വർഷത്തോളമായി ജയലിൽ കഴിയുന്ന വിയറ്റ്‌നാമീസ് വനിതയുടെ പരാതി പരിഗണിക്കവെയായിരുന്നു കോടതിയുടെ പരാമർശം.ഐറിഷ് മനുഷ്യാവകാശ കമ്മീഷൻ (ഐഎച് ആർഇസി) കേസിൽ ഇടപെട്ട് ഉടനടി നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. മയക്കു മരുന്ന് കേസാണ് പോലീസ് 54 കാരിയായ വനിതക്കെതിരെ ചുമത്തിയിരുന്നത്. എന്നാൽ, താൻ തടവിലാക്കപ്പെടുകയും മയക്കു മരുന്ന് കേന്ദ്രത്തിൽ ജോലി ചെയ്യാൻ നിർബന്ധിതയാവുകയുമായിരുന്നു എന്നാണ് ഇവരുടെ വാദം. മനുഷ്യകടത്ത് കേസിൽ തീരുമാനമാവാത്തതു മൂലമാണ് ഇവർക്ക് രണ്ടര വർഷം ജയിലിൽ കഴിയേണ്ടി വന്നത്. രാജ്യത്ത് ഇത്തരം കേസുകൾ കൈകാര്യം ചെയ്യുന്നത് ആവശ്യമായ മാർഗ്ഗനിർദ്ദേശങ്ങൾ പലിക്കാതെയാണെന്നും, മറ്റു യൂറോപ്യൻ യൂണിയൻ രാജ്യങ്ങളെ അപേക്ഷിച്ച് അയർലണ്ടിൽ ജാമ്യ നടപടികൾ കാഠിന്യമേറിയതാണെന്നും ഐഎച്ആർഇസി ചീഫ് കമ്മീഷണർ എമിലി ലോഗൻ പറഞ്ഞു.ഒരേ സമയം മനുഷ്യ കടത്തിനും, മയക്കു മരുന്നുമായി ബന്ധപ്പെട്ടും രണ്ടു വ്യതസ്ത കേസുകൾ രജിസ്റ്റർ ചെയ്യപ്പെട്ടതാണ് 54 കാരിയായ സ്ത്രീയുടെ നീതി വൈകിപ്പിച്ചതെന്ന് കോടതി നിരീക്ഷിച്ചു. ഭാവിയിൽ ഇത്തരം പ്രശ്‌നങ്ങൾ ഒഴിവാക്കാനായി നിയമ നിർമ്മാണം നടത്തണമെന്നും കോടതി സർക്കാറിനോട് ആവശ്യപ്പെട്ടു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top