ഭാര്യയുടെ മൃതദേഹം വിമാനത്താവളത്തില്‍ ഉപേക്ഷിച്ച് ഭര്‍ത്താവ് മുങ്ങി

ന്യുഡല്‍ഹി : ഓസ്ട്രേലിയയില്‍ വച്ച് ദുരൂഹസാഹചര്യത്തില്‍ മരിച്ച ഭാര്യയുടെ മൃതദേഹം ഹൈദരാബാദ് വിമാനത്താവളത്തില്‍ ഉപേക്ഷിച്ച് ഭര്‍ത്താവ് മുങ്ങി. ഹൈദരാബാദ് സ്വദേശിനിയായ രമ്യ കൃഷ്ണ പെന്തുരുത്തിയുടെ മൃതദേഹമാണ് ഭര്‍ത്താവ് വിമാനത്താവളത്തില്‍ ഉപേക്ഷിച്ച ശേഷം ഇന്ന് രാവിലെ കടന്നുകളഞ്ഞത്.രാവിലെയായിരുന്നു മൃതദേഹം ഹൈദരാബാദിലെത്തിയത്.തന്റെ ഭാര്യ തൂങ്ങി മരിക്കുകയായിരുന്നു എന്നാണ് മഹന്ത് പറഞ്ഞത്. ആത്മഹത്യയ്ക്ക് ശ്രമിച്ചതിനെ തുടര്‍ന്ന് ചികിത്സയിലിരിക്കെയാണ് രമ്യ മരണത്തിന് കീഴടങ്ങിയത്. ഓസ്‌ട്രേലിയയിലെ നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കിയാണ് മൃതദേഹം ഹൈദരാബാദിലേക്ക് കൊണ്ടുവന്നത്. തുടര്‍ന്ന് ഇയാള്‍ ഓസ്ട്രേലിയയ്ക്ക് തന്നെ തിരിച്ചുപോയതായാണ് ബന്ധുക്കള്‍ ആരോപിക്കുന്നത്.HYDRABDAD WOMAN
കൂടുതല്‍ സ്ത്രീധനം ആവശ്യപ്പെട്ട് യുവതിയെ മഹന്ത് കൊല്ലുകയായിരുന്നെന്ന് യുവതിയുടെ മാതാപിതാക്കള്‍ ആരോപിച്ചു. നാലുവര്‍ഷം മുന്‍പാണ്‌ രമ്യ ഓസ്ട്രേലിയയില്‍ ബിസിനസുകാരനായ മഹന്ത് നര്‍ളയെ വിവാഹം കഴിച്ചത്. വിവാഹ സമയത്ത് അമ്പത് ലക്ഷം രൂപ സ്ത്രീധനമായി നല്‍കിയിരുന്നു. എന്നാല്‍ ഇയാളുടെ ബിസിനസ് നഷ്ടത്തിലായതോടെ കൂടുതല്‍ സ്ത്രീധനം ആവശ്യപ്പെട്ടു ഇയാള്‍ രമ്യയെ പീഡിപ്പിക്കാന്‍ തുടങ്ങുകയായിരുന്നു.

Top