ജയപ്രകാശ് നായര്‍
ന്യൂയോര്‍ക്ക്: ഹഡ്സണ്‍വാലി മലയാളി അസോസിയേഷനും ഐ.സി.എസ്.ആറും സംയുക്തമായി ഇന്ത്യയുടെ 70-ാം സ്വാതന്ത്ര്യ ദിനം ന്യൂസിറ്റിയില്‍ വെച്ച് ആഘോഷിച്ചു.
ഹഡ്സണ്‍വാലി മലയാളി അസോസിയേഷന്റെ ബാനറിനു കീഴില്‍ പ്രസിഡന്റ് അലക്‌സാണ്ടര്‍ പൊടിമണ്ണില്‍, സെക്രട്ടറി അജിന്‍ ആന്റണി, ട്രഷറര്‍ ചെറിയാന്‍ ഡേവിഡ് എന്നിവര്‍ അണിനിരന്ന് ഘോഷയാത്രയില്‍ പങ്കെടുത്തു. ന്യൂസിറ്റി ലൈബ്രറിയില്‍ നിന്ന് ആരംഭിച്ച വര്‍ണ്ണാഭമായ ഘോഷയാത്ര സിറ്റി കോര്‍ട്ടിന്റെ അങ്കണത്തില്‍ എത്തി, ദേശീയ പതാക ഉയര്‍ത്തിയതിന് ശേഷം നടന്ന സമ്മേളനത്തില്‍ അസോസിയേഷനെ പ്രതിനിധീകരിച്ച് പ്രസിഡന്റ് അലക്‌സാണ്ടര്‍ പൊടിമണ്ണില്‍, സെക്രട്ടറി അജിന്‍ ആന്റണി, റോക്ക്‌ലാന്റ് കൗണ്ടി ലെജിസ്ലേറ്റര്‍ ഡോ. ആനി പോള്‍ എന്നിവര്‍ സംസാരിച്ചു.
സ്‌ത്രീപുരുഷഭേദമന്യേ ആബാലവൃദ്ധം ജനങ്ങളും ഘോഷയാത്രയില്‍ പങ്കെടുത്ത് ഇന്ത്യയുടെ 70-ാംമത് സ്വാതന്ത്ര്യ ദിനം സമുചിതമായി ആഘോഷിച്ചു. വര്‍ഗീസ് ഒലഹന്നാന്റെയും മത്തായി പി ദാസിന്റേയും ആത്മാര്‍ത്ഥമായ പ്രവര്‍ത്തനത്തെ പ്രസിഡന്റ് അലക്‌സാണ്ടര്‍ പൊടിമണ്ണില്‍ അഭിനന്ദിച്ചു.