ഹൂസ്റ്റൺ എക്യുമെനിക്കൽ ക്രിക്കറ്റ് ടൂർണമെന്റ് സെന്റ് ജോസഫ് ടീം ജേതാക്കൾ

സ്വന്തം ലേഖകൻ

ഹൂസ്റ്റൺ: ഇന്ത്യൻ ക്രിസ്ത്യൻ എക്യുമെനിക്കൽ കമ്മ്യൂണിറ്റി ഓഫ് ഹൂസ്റ്റണിന്റെ ആഭിമുഖ്യത്തിൽ നടന്ന രണ്ടാമത് ക്രിക്കറ്റ് ടൂർണമെന്റിൽ സെന്റ് ജോസഫ് സീറോ മലബാർ ചർച്ച് ക്രിക്കറ്റ് ടീം ജേതാക്കളായി ആദ്യന്തം ആവേശം നിറഞ്ഞു നിന്ന ഫൈനൽ മത്സരത്തിൽ 12 ഓവറുകളിൽ ആറു വിക്കറ്റിനു 76 റൺസ് എടുത്തു കൊണ്ടു ഇമ്മാനുവേൽ മാർത്തോമാ ടീമിനെ പരാജയപ്പെടുത്തിയാണ് സെന്റ് ജോസഫ് വിജയികളായത്. ഇമ്മാനുവേൽ മാർത്തോമാ ടീം എട്ടു വിക്കറ്റ് നഷ്ടത്തിൽ 15 ഓവറുകളിലായി 75 റൺസ് എടുത്തു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

2016-06-25-PHOTO-00000961 (1)

2016-06-25-PHOTO-00000964 (1)
ടോസ് ലഭിച്ച സെന്റ് ജോസഫ് ഫീൽഡിങ് തിരഞ്ഞെടുത്തതുകൊണ്ടു ഇമ്മാനുവേലിനെ ആദ്യം ബാറ്റിങ് അയക്കുകയായിരുന്നു. സെന്റ് ജോസഫ് ടീമിലെ അംഗങ്ങളായ ബിജു ചാലയ്ക്കൽ ബെസ്റ്റ് ബൗളർ, ജിതിൻ എബ്രഹാം (ബെസ്റ്റ് ബാറ്റ്‌സ്മാൻ), ജോർജ് ഐസക്ക് (മാൻ ഓഫ് ദി മാച്ച്), എന്നിവർ തിരഞ്ഞെടുക്കപ്പെട്ടു.
ക്രിക്കറ്റ് ചാംപ്യൻമാർക്ക് എബി മാത്യു സംഭാവന ചെയ്ത കെ.കെ മാത്യു കുറ്റിയിൽ മെമ്മോറിയൽ എവർറോളിങ് ട്രോഫി ലഭിച്ചപ്പോൾ അപ്‌നാ ബസാർ സംഭാവന ചെയ്ത റണ്ണേഴ്‌സ് അപ് ട്രോഫി ഇമ്മാനുവേൽ ടീമിനു ലഭിച്ചു. ഹൂസ്റ്റണിലെ പ്രമുഖ എക്യുമെനിക്കൽ ക്രിക്കറ്റ് ടീമുകളായ ഇമ്മാനുവേൽ മാർത്തോമാ സെന്റ് ജോസഫ് ടീമുകളോടൊപ്പം ട്രിനിറ്റി മാർത്തോമാ സെന്റ് ഗ്രിഗോറിയോസ് ഓർത്തഡോക്‌സ്, സെന്റ് മേരീസ് സിറിയൻ ഓർത്തഡോക്‌സ് സെന്റ് മേരീസ് മലങ്കര ഓർത്തഡോക്‌സ്, സെന്റ് പീറ്റേഴ്‌സ് ആൻഡ് സെന്റ് പോൾസ് സെന്റ് സ്റ്റീഫൻസ് ഓർത്തഡോക്‌സ് സെന്റ് ജെയിംസ് ക്‌നാനായ എന്നീ ടീമുകളും ടൂർണമെന്റിൽ മാറ്റുരച്ചു.

IMG_1314
ടൂർണമെന്റിന്റെ വിജയത്തിനു വേണ്ടി റവ.ഫാ.എബ്രഹാം സഖറിയ, എബി മാത്യു, നൈനാൻ വീട്ടിനാൽ, റെജി കോട്ടയം, തോമസ് വൈക്കത്തുശേരി, ഡോ.അന്നാ കെ.ഫിലിപ്പ്, റോബിൻ ഫിലിപ്പ് എന്നിവരുടെ നേതൃത്വത്തിൽ വിവിധ കമ്മിറ്റികൾ പ്രവർത്തിച്ചു. ടൂർണമെന്റ് ഉദ്ഘാടനം ചെയ്ത സ്റ്റാഫോർഡ് സിറ്റി ക്രിക്കറ്റ് ഗ്രൗണ്ട് ലഭ്യമാകുന്നതിനു സഹായിച്ച സിറ്റി കൗൺസിലർമാർ കെൻ മാത്യുവിനെ സംഘാടകർ പ്രത്യേകം അഭിനന്ദിച്ചു. മെയ് 14 മുതൽ വിവിധ ദിനങ്ങളിൽ നടത്തപ്പെട്ട ടൂർണമെന്റിന്റെ ഫൈനൽ മത്സരം ജൂൺ 25 നായിരുന്നു.

Top