മൊയ്തീന്‍ പുത്തന്‍ചിറ
ഹ്യൂസ്റ്റണ്‍: മുന്‍ മന്ത്രി, ചിന്തകന്‍, ഗ്രന്ഥകാരന്‍, പരിസ്ഥിതി സംരക്ഷണ പ്രവര്‍ത്തകന്‍ എന്നീ നിലകളില്‍ കേരള സമൂഹത്തില്‍ അറിയപ്പെടുന്ന ബിനോയ് വിശ്വമിന് മലയാളി അസ്സോസിയേഷന്‍ ഓഫ് ഗ്രേറ്റര്‍ ഹ്യൂസ്റ്റണ്‍ സ്വീകരണം നല്‍കുമെന്ന് പ്രസിഡന്റ് ഏബ്രഹാം ഈപ്പന്‍ അറിയിച്ചു.
ജൂലൈ 6 ബുധനാഴ്ച അസ്സോസിയേഷന്‍ ആസ്ഥാനമായ കേരള ഹൗസില്‍ (1415 Packer Ln., Stafford, TX 77477) വെച്ചാണ് സ്വീകരണം സംഘടിപ്പിച്ചിരിക്കുന്നത്. അന്നേ ദിവസം വൈകീട്ട് 6 മണിക്ക് നടക്കുന്ന സ്വീകരണ സമ്മേളനത്തില്‍ അസ്സോസിയേഷന്‍ നേതാക്കളും പ്രവര്‍ത്തകരും, കൂടാതെ സാമൂഹ്യ സാംസ്‌കാരിക മണ്ഡലങ്ങളിലെ പ്രമുഖരും പങ്കെടുക്കുന്നതാണ്.
കൂടുതല്‍വിവരങ്ങള്‍ക്ക്: അനില്‍ ജനാര്‍ദ്ദനന്‍ 281-507-9721, തോമസ് ചെറുകര 832-641-3512, ജിനു തോമസ് 713-517-6582, സുനില്‍ മേനോന്‍ 832-613-2252, സഖറിയ തോമസ് (കുട്ടി) 713-550-4058, വത്സലന്‍ മഠത്തിപ്പറമ്പില്‍ 586-219-9107.