ഹൂസ്റ്റൺ: ഓവർസീസ് ഇന്ത്യൻ കൾച്ചറൽ കോൺഗ്രസ് (ഒഐസിസി യൂഎസ്എ)
ഹൂസ്റ്റൺ ചാപ്റ്ററിന്റെ പ്രഥമ പ്രവർത്തക സമിതിയും പ്രവർത്തനോത്ഘാടനവും ആഗസ്റ്റ് 14 ന് ഞായറാഴ്ച വൈകുന്നേരം 4 മണിക്ക് നടത്തപ്പെടും. ഉത്ഘാടന സമ്മേളനത്തിന് ശേഷം വിപുലമായ പരിപാടികളോടെ ഇന്ത്യൻ സ്വാതന്ത്ര്യ പ്ലാറ്റിനം ജൂബിലി ആഘോഷവും ഹൂസ്റ്റണിലുള്ള ഇന്ത്യയിലെ മുൻ സൈനികരെ ആദരിക്കൽ ചടങ്ങും 5.30 നു നടത്തപ്പെടും :
മിസ്സോറി സിറ്റിയിലുള്ള അപ്നാ ബസാർ ഹാളിൽ ( 2437, FM 1092 Rd, Missouri City, TX 77459) വച്ച് നടക്കുന്ന ചടങ്ങിൽ പ്രസിഡണ്ട് വാവച്ചൻ മത്തായി അദ്ധ്യക്ഷത വഹിയ്ക്കും. നാഷണൽ ചെയർമാൻ ജെയിംസ് കൂടലും നാഷണൽ പ്രസിഡണ്ട് ബേബി മണക്കുന്നേലും നിലവിളക്കു കൊളുത്തി ഉത്ഘാടനം നിർവഹിക്കും.
ഹൂസ്റ്റൺ ചാപ്റ്റർ ഭാരവാഹികളോടൊപ്പം നാഷണൽ ജനറൽ സെക്രട്ടറി ജീമോൻ റാന്നി, ഹൂസ്റ്റണിൽ നിന്നുള്ള സതേൺ റീജിയണൽ കമ്മിറ്റി ഭാരവാഹികളായ ജനറൽ സെക്രട്ടറി ജോമോൻ ഇടയാടി, ട്രഷറർ സഖറിയ കോശി, വൈസ് ചെയർമാൻ ജോയ് തുമ്പമൺ, വൈസ് പ്രസിഡന്റുമാരായ പൊന്നു പിള്ള, ബാബു കൂടത്തിനാലിൽ, ജോജി ജേക്കബ്, സെക്രട്ടറി ബിബി പാറയിൽ, ജോയിന്റ് ട്രഷറർ അലക്സ് എം. തെക്കേതിൽ, വനിതാ വിഭാഗം ചെയർ പേഴ്സൺ ഷീല ചെറു, യുവജന വിഭാഗം ചെയർ മെവിൻ ജോൺ എബ്രഹാം തുടങ്ങിയവരും സമ്മേളത്തിനു നേതൃത്വം നൽകും. .
ഹൂസ്റ്റൺ ചാപ്റ്റർ ഉൾകൊള്ളുന്ന സതേൺ റീജിയണൽ ചെയർമാൻ റോയ് കൊടുവത്ത്, പ്രസിഡൻ്റ് സജി ജോർജ്, വിവിധ ദേശീയ,റീജിയനൽ നേതാക്കൾ തുടങ്ങിയവർ ഹൂസ്റ്റൺ ചാപ്റ്ററിനു ആശംസകൾ അറിയിച്ചു.
ഹൂസ്റ്റണിലുള്ള എല്ലാ കോൺഗ്രസ്പ്രവർത്തകരെയും അനുഭാവികളെയും സമ്മേളനത്തിലേക്ക് സഹർഷം സ്വാഗതം ചെയ്യുന്നുവെന്നു ഭാരവാഹികൾ അറിയിച്ചു.
അടുത്തയിടെ പ്രഖ്യാപിച്ച ഹൂസ്റ്റൺ ചാപ്റ്ററിന്
പ്രസിഡൻ്റ് : വാവച്ചൻ മത്തായി, ജനറൽ സെക്രട്ടറി : ജോജി ജോസഫ്
ട്രഷറർ : തോമസ് വർക്കി (മൈസൂർ തമ്പി) വൈസ് പ്രസിഡന്റുമാർ : ഏബ്രഹാം തോമസ് (അച്ചൻകുഞ്ഞു), ചാക്കോ തോമസ്, ജേക്കബ് കുടശ്ശനാട്, സൈമൺ വളാച്ചേരി, ടോം വിരിപ്പൻ, തോമസ് സ്റ്റീഫൻ (റോയ് വെട്ടുകുഴി) സെക്രട്ടറിമാർ: ബാബു ചാക്കോ, ബിജു ചാലയ്ക്കൽ, ഫിന്നി രാജു, ജോൺ ഐസക് (എബി), , മാമ്മൻ ജോർജ്, സന്തോഷ് ഐപ്പ്. ജോയിന്റ് ട്രഷറർ: ആൻഡ്രൂസ് ജേക്കബ് ,ഐടി വിഭാഗം ചെയർ : രഞ്ജിത് പിള്ള, പബ്ലിക് റിലേഷൻസ് ചെയർ: ചാർളി പടനിലം, പ്രോഗ്രാം ചെയർ: റെനി കവലയിൽ,സോഷ്യൽ മീഡിയ ചെയർ: ബിനോയ് ലൂക്കോസ് തത്തംകുളം, എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾ: ടിഫ്നി സെൽബി, മിനി പാണച്ചേരി, ബിനു തോമസ് , ഡാനിയേൽ ചാക്കോ,ജോർജ് കൊച്ചുമ്മൻ, ജോർജ് തോമസ്, ജോയ്. എൻ ശാമുവേൽ, ജോസ് മാത്യു, മാത്യൂസ് തോട്ടം, റജി വി. കുര്യൻ, ഷാജൻ ജോർജ്, സജി ഇലഞ്ഞിക്കൽ, ഹൂസ്റ്റണിൽ നിന്നുള്ള നാഷണൽ,റീജിയൻ ഭാരവാഹികൾ തുടങ്ങിയവർ ഉൾപ്പെടുന്ന വിപുലമായ കമ്മിറ്റിയാണ് നേതൃത്വം നൽകുന്നത്.
കൂടുതൽ വിവരങ്ങൾക്ക്,
വാവച്ചൻ മത്തായി (പ്രസിഡണ്ട്) – 832 468 3322
ജോജി ജോസഫ് (ജനറൽ സെക്രട്ടറി) – 713 515 8432
തോമസ് വർക്കി (മൈസൂർ തമ്പി- ട്രഷറർ) -281 701 3220
പി.പി. ചെറിയാൻ(നാഷണൽ മീഡിയ കോർഡിനേറ്റർ)