ഹൂസ്റ്റണിൽ അഖില ലോക പ്രാർഥനാദിനം ആചരിച്ചു

സ്വന്തം ലേഖകൻ

ഹൂസ്റ്റൺ: ഇന്ത്യൻ ക്രിസ്ത്യൻ എക്യുമെനിക്കൽ കമ്മ്യൂണിറ്റി ഓഫ് ഹൂസ്റ്റണിന്റെ ആഭിമുഖ്യത്തിൽ അഖിലലോക പ്രാർഥനാ ദിനം ആചരിച്ചു. ഹൂസ്റ്റൺ ട്രിനിറ്റി മാർത്തോമാ ദേവാലയത്തിൽ നടന്ന പ്രത്യേക ആരാധനയ്ക്കും പ്രാർഥനയിലും ഹൂസ്റ്റണിലെ വിവിധ ഇടവകകളിൽ നിന്നുള്ള വനിതകൾ പങ്കെടുത്തു.
ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും വിവിധ പാരമ്പര്യങ്ങളിൽപ്പെട്ട ക്രിസ്തീയ വനിതകൾ എല്ലാ വർഷവും ഒരു പ്രത്യേക ദിനം പ്രാർഥനാദിനമായി ആചരിക്കുന്നു. 170 ൽ പരം രാജ്യങ്ങളിൽ ഇരുന്നുകൊണ്ടു അവർ പ്രാർഥനയിൽ ഒന്നാകുന്നു. മാർച്ച് ആറ് ശനിയാഴ്ച രാവിലെ 9.30 മുതൽ ഹൂസ്റ്റൺ ട്രിനിറ്റി മാർത്തോമാ ദേവാലയത്തിൽ വച്ചു നടന്ന പ്രാർഥനാ ദിന സമ്മേളനത്തിനു ട്രിനിറ്റി മാർത്തോമാ സേവികാ സംഘം ആതിഥേയത്വം വഹിച്ചു.
ട്രിനിറ്റി ഇടവക അസി.വികാരി റവ.മാത്യൂസ് ഫിലിപ്പിന്റെ പ്രാർഥനയോടു കൂടി ആരാധന ആരംഭിച്ചു. സിഎസ്‌ഐ ഇമ്മാനുവേൽ മാർത്തോമാ ട്രിനിറ്റി മാർത്തോമാ ഇടവകകളിലെ വനിതകൾ ആരാധനയ്ക്കു നേതൃത്വം നൽകി. ട്രിനിറ്റി ഇടവക സേവികാസംഘം സെക്രട്ടറി ഷെറി റെജി സ്വാഗതം ആശംസിച്ചു. അഖില ലോക പ്രാർഥനാ ദിനത്തിന്റെ പ്രസക്തിയെപ്പറ്റി മറിയാമ്മ തോസ് ആമുഖം അവതരിപ്പിച്ചു. തുടർന്നു സെന്റ് ജെയിംസ് ക്ലാനായ ഇടവക വികാരിയും എക്യുമെനിക്കൽ കമ്മ്യൂണിറ്റി ഓപ് ഹൂസ്റ്റൺ വൈസ് പ്രസിഡന്റുമായ റവ.ഫാ.എബ്രഹാം സഖറിയ വചനശുശ്രൂഷ നടത്തി.
ഈ വർഷത്തെ ചിന്താവിഷയമായ ശിശുക്കളെ എന്റെ അടുക്കൽ വരുവിൻ വിടുവിൻ അവരെ തടയരുത്, ദേവരാജ്യത്തെ ശിശു എന്ന പോലം കൈക്കൊള്ളുവിൻ, ആരും ഒരു നാളും അതിൽകടക്കയില്ല. എന്ന വാക്യകത്തെ അശീകരിച്ച് ചിന്തോദീപകമായ ധ്യാനത്തിനു നേതൃത്വം നൽകിയ അച്ഛൻ ശിശുക്കളെ പോലെ നിഷ്‌കളങ്കരാകുവാനും, നോമ്പുകാലങ്ങളിൽ രഹസ്യപാപങ്ങളെ ദൈവസന്നിധിയിൽ ഏറ്റുപറഞ്ഞ് ശിശുക്കളെ പോലെ നെർമ്മല്യമുള്ളവരായി തീരുവാനും ആഹ്വാനം ചെയ്തു.
ക്യൂബയെ കേന്ദ്രീകരിച്ചുള്ള വീഡിയോ പ്രദർശനവും ഉണ്ടായിരുന്നു. ട്രിനിറ്റി സേവികാസംഘം ക്യൂബൻ സംസ്‌കാരത്തെ ആധാരമാക്കി അവതരിപ്പിച്ച സ്‌കിറ്റും ശ്രദ്ധേയമായിരുന്നു. അന്നേ ദിവസം സ്വരൂപിച്ച സ്‌ത്രോത്രകാഴ്ച ക്യൂബൻ മന്ത്രാലയത്തിനു വേണ്ടി നൽകി. സമ്മേളനശേഷം വിഭവസമൃദ്ധമായ നാടൻ ഭക്ഷണവും ഉണ്ടായിരുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top