ഹൂസ്റ്റണിലെ ചൈനീസ് റസ്റ്ററന്റ് ഉടമ വെടിയേറ്റു മരിച്ചു

സ്വന്തം ലേഖകൻ

ഹൂസ്റ്റൺ: സൗത്ത് വെസ്്റ്റ് ഹൂസ്റ്റണിൽ ചൈനീസ് റസ്റ്ററണ്ടിന്റെ ഉടമ ട്രൈ ന്യൂഗിയൻ (35) കവർച്ചക്കാരന്റെ വെടിയേറ്റു മരിച്ചു.
ഇന്ന് ഉച്ചയ്ക്കു ഒരു മണിക്കു ബിലവഡിലെ കടയിൽ കവർച്ചയ്‌ക്കെത്തിയ പ്രതിയാണ് ഉടമയ്ക്കു നേരെ വെടിയുതിർത്തത്. കൗണ്ടറിൽ എത്തിയ പ്രതി ഉടമയോടു പണം നൽകാൻ ആവശ്യപ്പെട്ടു. കടയുടമയുടെ കൈവശം ഉണ്ടായിരുന്ന തോക്ക് എടുക്കുന്നതിനു മുൻപ് കവർച്ചക്കാരൻ തന്റെ തോക്ക് ഉടമയ്ക്കു നേരെ പ്രയോഗിക്കുകയായിരുന്നു. വെടിയേറ്റ് വീണ കടയുടമ സംഭവ സ്ഥലത്തു വെച്ചു തന്നെ മരിച്ചതായി പൊലീസ് അറിയിച്ചു. മൂന്നു വർഷം മുൻപാണ് ന്യൂഗിയൻ വിവാഹിതനായത്.
വെടിവെയ്പ്പിനു ശേഷം കടയുടമയുടെ മുൻപിൽ പാർക്ക് ചെയ്തിരിക്കുന്ന കാറിൽ പ്രതി രക്ഷപെട്ടു. പ്രതിക്കു വേണ്ടിയുള്ള തിരച്ചിൽ പൊലീസ് ഊർജിതമാക്കി. ക്യാമറയിൽ പതിഞ്ഞ പ്രതിയുടെ ചിത്രം പൊലീസ് പുറത്തു വിട്ടിരുന്നു. പ്രതിയെ പിടികൂടാൻ പൊലീസ് പൊതുജനത്തിന്റെ സഹകരണം പൊലസ് അഭ്യർഥിച്ചു. സംഭവത്തെക്കുറിച്ചു സൂചന ലഭിക്കുന്നവർ ഹൂസ്റ്റൺ പൊലീസിനെ 713 308 3600 എന്ന നമ്പരിൽ വിവരം അറിയിക്കണമെന്നും ക്രൈം സ്റ്റോപ്പേഴ്‌സിനെ 713 222 എന്ന നമ്പരിലും വിവരം അറിയിക്കണമെന്നും അരിയിച്ചു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top