പി.പി ചെറിയാൻ
ഹൂസ്റ്റൺ: സെന്റ് തോമസ് ഇവാൻജലിക്കൽ ചർച്ച് ഓഫ് ഇന്ത്യ ഹൂസ്റ്റണിന്റെ ആഭിമുഖ്യത്തിലുള്ള വാർഷിക കൺവൻഷൻ സെപ്റ്റംബർ രണ്ട് മൂന്ന് തീയതികളിൽ ഇവാൻജലിക്കൽ ചർച്ച് ഓഫ് ഇന്ത്യാ ദേവാലയത്തിൽ വച്ച് നടത്തപ്പെടും. വൈകുന്നേരം ഏഴു മണിയ്ക്കു ആരംഭിക്കുന്ന യോഗങ്ങൾ ഗാനശുശ്രൂഷയോടു കൂടി ആരംഭിക്കും. സുപ്രസിദ്ധ കൺവൻഷൻ പ്രസംഗകനും ഗായകനും കീബോർഡിസ്റ്റുമായ സുവിശേഖൻ ബേബിക്കുട്ടി പുല്ലാട് വയനപ്രഘോഷണം നടത്തും. ഭാരതത്തിലും വിദേശത്തുമായി അനേക സ്ഥലങ്ങളിൽ വചന ശുശ്രൂഷ നടത്തിവരുന്ന ഇദ്ദേഹത്തിന്റെ പ്രഥമ അമേരിക്കൻ സന്ദർശനമാണിത്. മാർത്തോമാ സഭയിലെ സുവിശേഷകനും കൺവൻഷൻ പ്രസംഗകനുമായി കഴിഞ്ഞു നാലു പതിറ്റാണ്ടുകളായി പ്രവർത്തിക്കുന്ന ബേബിക്കുട്ടി പുല്ലാടിന്റെ ഇണവ് പ്രസംഗങ്ങൾ ശ്രവിച്ചു അനുഗ്രഹം പ്രാപിക്കുവാൻ ഏവരെയും സഹർഷം സ്വാഗതം ചെയ്യുന്നുവെന്ന് ഇടവക ഭാരവാഹികൾ അറിയിച്ചു.