ന്യൂയോര്‍ക്ക്: ഇലോണ്‍ മസ്‌കിനെതിരെ ട്രാന്‍സ്‌ജെന്‍ഡറായ മകള്‍ വിവിയന്‍. കഴിഞ്ഞ ദിവസം ടെലിവിഷൻ അഭിമുഖത്തിലെ ട്രംപിന്റെ വാക്കുകൾക്കെതിരെയണ് വിവിയന്റെ പ്രതികരണം. അച്ഛന്‍ തന്നെയല്ല, മറിച്ച് താന്‍ അച്ഛനെയാണ് തള്ളിപ്പറഞ്ഞതെന്നാണ് വിവിയൻ പറഞ്ഞത്. തന്റെ മകനെ വോക്ക് ആൻഡ് മൈൻഡ് വൈറസ് കൊന്നു എന്നായിരുന്നു മസ്ക് പറഞ്ഞിരുന്നത്. ഇലോൺ മസ്കിന്റെ മകനായ സേവ്യർ 2022 ജൂണില്‍ 18 വയസ്സ് തികഞ്ഞപ്പോഴാണ് ട്രാൻസ്ജെൻ്ററായ വിവിയനായി മാറിയത്. മസ്‌കില്‍ നിന്ന് അകന്ന് നിന്നിരുന്ന മകന്‍ കനേഡിയന്‍ എഴുത്തുകാരിയായ അമ്മ ജസ്റ്റിന്‍ വില്‍സണിന്റെ കൂടെയായിരുന്നു താമസം.
മാര്‍ക് സക്കര്‍ബര്‍ഗിന്റെ ത്രെഡ്സിലെ അക്കൗണ്ടിലൂടെയാണ് വിയവിയൻ പ്രതികരിച്ചത്. താനൊന്നും പറയില്ലെന്ന തെറ്റിദ്ധാരണയായിരുന്നു അദ്ദേഹത്തിനെന്ന് തോന്നുന്നു. എന്നെക്കുറിച്ച് ദശലക്ഷക്കണക്കിന് ആളുകളോട് നുണ പറയുന്നത് മിണ്ടാതെ ഞാൻ കേട്ടിരിക്കില്ല. ഒരിക്കലും തന്നെ അച്ഛൻ സപ്പോർട്ട് ചെയ്തിരുന്നില്ല. വല്ലപ്പോഴും മാത്രമാണ് അദ്ദേഹത്തെ കണ്ടിട്ടുള്ളത്. പെട്ടെന്ന് ദേഷ്യം വരുന്ന അച്ഛൻ ഒട്ടും തന്നെ കെയർ ചെയ്തില്ലെന്നും നാർസിസിസ്റ്റായിരുന്നു എന്നും വിവിയൻ പിന്നീട് ടെലിഫോൺ അഭിമുഖത്തിൽ മാധ്യമങ്ങളോട് പറഞ്ഞു.
മൂന്ന് സ്ത്രീകളിലായി ഇലോൺ മാസ്കിനുള്ള 12 മക്കളിൽ ഒരാളാണ് വിവിയൻ. വിവിയൻ്റെ അമ്മ കനേഡിയൻ എഴുത്തുകാരി ജസ്റ്റിൻ വിൽസണാണ്. മസ്കിൻ്റെ ആദ്യ ഭാര്യയും ഇരവായിരുന്നു. 2004 ലാണ് ദമ്പതികൾക്ക് ഇരട്ടക്കുട്ടികളുണ്ടായത്. ഇവർക്ക് സേവ്യർ എന്നും ഗ്രിഫിൻ എന്നുമായിരുന്നു പേര്. സേവ്യറാണ് പിന്നീട് ട്രാൻസ്ജെൻ്ററായി മാറി വിവിയൻ എന്ന പുതിയ പേര് സ്വീകരിച്ചത്. അച്ഛൻ മസ്കിൻ്റെ പേര് തൻ്റെ പേരിൽ നിന്ന് വിവിയൻ നീക്കം ചെയ്തു. പേരിനൊപ്പം അമ്മയുടെ പേര് ചേർക്കാൻ അനുവാദം തേടി വിവിയൻ കോടതിയെ സമീപിച്ചിട്ടുണ്ട്.
ആധുനിക നാഗരികതയുടെ ഏറ്റവും വലിയ ഭീഷണികളിലൊന്നാണ് വോക്ക് ആന്‍ഡ് മൈന്‍ഡ് വൈറസ് എന്ന് 2021 ല്‍ മസ്‌ക് വിമര്‍ശിച്ചിരുന്നു. വോക്ക് മൈന്‍ഡ് വൈറസ് എന്ന പദമാണ് മകന്റെ പരിവര്‍ത്തനത്തിലേക്ക് നയിച്ചതെന്നും അദ്ദേഹം പറഞ്ഞു. വോക്ക് ആന്‍ഡ് മൈന്‍ഡ് വൈറസ് കുട്ടികളെ ബ്രെയിന്‍വാഷ് ചെയ്യുന്നുണ്ടെന്നും, ഇത് അഭിപ്രായ സ്വാതന്ത്രത്തിന് ഭീഷണിയാണെന്നും മസ്‌ക് പറഞ്ഞിരുന്നു.