ന്യൂയോര്‍ക്ക്: ഇന്‍ഡോ അമേരിക്കന്‍ പ്രസ്ക്ലബിന്റെ അന്താരാഷ്ട്ര മാധ്യമ സമ്മേളനത്തോടനുബന്ധിച്ചു നടക്കുന്ന സെമിനാറില്‍ ദി സൗത്ത് ഏഷ്യന്‍ ടൈംസിന്റെ മാനേജിംഗ് എഡിറ്റര്‍ പ്രവീണ്‍ ചോപ്ര എഫക്ടീവ് ന്യൂസ് റൈറ്റിംഗിനെക്കുറിച്ച് ക്ലാസെടുക്കും.
അമേരിക്കയിലും ഇന്ത്യയിലുമായി ദീര്‍ഘകാലത്തെ പത്രപ്രവര്‍ത്തന പരിചയമുള്ളയാളാണ് പ്രവീണ്‍ ചോപ്ര. പഞ്ചാബ് യൂണിവേഴ്സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദം നേടിയിട്ടുള്ള അദ്ദേഹം 1990 കളില്‍ ഡല്‍ഹിയില്‍ ഇന്ത്യാ ടുഡേ മാഗസിനില്‍ കോപ്പി എഡിറ്ററായിരുന്നു. മെഡിറ്റേഷന്‍ അധ്യാപകന് കൂടിയായ അദ്ദേഹം ഇന്ത്യയിലെ ആദ്യത്തെ ശരീരം മനസ് ആത്മാവ് എന്നീ വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്ന മാഗസിന് ആരംഭിക്കുകയും പത്തുവര്‍ഷത്തോളം അത് പ്രസിദ്ധീകരിക്കുകയും ചെയ്തു. എട്ടുവര്‍ഷം മുമ്പ് അമേരിക്കയിലെത്തിയ പ്രവീണ്‍ ചോപ്ര ന്യൂയോര്‍ക്ക് ആസ്ഥാനമായുള്ള ദി സൗത്ത് ഏഷ്യന്‍ ടൈംസിന്റെ തുടക്കകാലം മുതല്‍ അതിന്റെ വളര്‍ച്ചയുടെ എല്ലാ ഘട്ടങ്ങളിലും പ്രവര്‍ത്തിച്ചുവരുന്നു.