ബിജു കരുനാഗപ്പള്ളി
ദുബൈ: റാസല്‍ ഖൈമ ജബല്‍ ജൈസിലെ താപനില മൈനസ് മൂന്ന് ഡിഗ്രിസെല്‍ഷ്യസായതായി കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. ദുബൈയിലെ ജനവാസകേന്ദ്രങ്ങളിലെ ശരാശരി താപനില 14 ഡിഗ്രി സെല്‍ഷ്യസായിരുന്നു. കഴിഞ്ഞപുലര്‍ച്ചെ ആണ് താപനില കുത്തനെ താണത്. ജബല്‍ ജൈസില്‍ അര്‍ധരാത്രികഴിഞ്ഞപ്പോള്‍ മഞ്ഞു പൊഴിഞ്ഞു. അവിടെ പൂജ്യം ഡിഗ്രി സെല്‍ഷ്യസില്‍ കടന്ന്താഴോട്ട് പോയി. പര്‍വതമുകളില്‍ വ്യാപകമായി മഞ്ഞുണ്ടായിരുന്നു. യു എഇയുടെ വിവിധ ഭാഗങ്ങളില്‍ താപനില കുറഞ്ഞിട്ടുണ്ട്. കൂടെ തണുത്തകാറ്റുംവീശുന്നു. ഇനിയുള്ള ദിവസങ്ങളില്‍ ഇതേ കാലാവസ്ഥ തുടരുമെന്നുംകാലാവസ്ഥാ കേന്ദ്രം അറിയിച്ചു. ബുധനാഴ്ചയാണ് താപനില കുറയാന്‍തുടങ്ങിയത്. ശരാശരി 20 ഡിഗ്രിയില്‍ നിന്നാണ് ഇന്നലെ 14 ഡിഗ്രിയായികുറഞ്ഞത്. സഊദി അറേബ്യയുടെ പല ഭാഗങ്ങളിലും കനത്തമഞ്ഞുവീഴ്ചയുണ്ടായെന്നാണ് റിപ്പോര്‍ട്ടുകള്‍. അതിന്റെ തുടര്‍ച്ചയാണ് യു എഇയിലെ വ്യതിയാനം.