ഡോ. അമാനുല്ല വടക്കാങ്ങര
ദോഹ. ഖത്തറിലെ പ്രമുഖ പ്രൊജക്ട് മെറ്റീരിയല്‍സ് ആന്റ് മാന്‍പവര്‍ സപ്‌ളൈസ് കമ്പനിയായ ഖത്തര്‍ ടെകിന് ഇന്‍ കണ്‍ട്രി വാല്യൂ സര്‍ട്ടിഫിക്കറ്റ്
മോറിസണ്‍ മേനോന്‍ ചാര്‍ട്ടേഡ് എക്കൗണ്ടന്റ്‌സ് പാര്‍ട്ണര്‍ ജോര്‍ജ് കതരിക്കപളളില്‍ നിന്നും സര്‍ട്ടിഫിക്കറ്റ് ഖത്തര്‍ ടെക് മാനേജിംഗ് ഡയറക്ടര്‍ ജെബി കെ ജോണ്‍, ഓപറേഷന്‍സ് മാനേജര്‍ ബിനു കുര്യാക്കോസ്, ഫിനാന്‍സ് മാനേജര്‍ ഏലിയാസ് കുര്യന്‍ എന്നിവര്‍ ചേര്‍ന്ന് സര്‍ട്ടിഫിക്കറ്റ് ഏറ്റുവാങ്ങി.
പ്രവീണ്‍ എം. കുരുവിള, രേഖ എസ്. മേനോന്‍, ജിപ്‌സി ജോയ്, ഷിജു നായര്‍, ജോണ്‍ മാത്യൂ, ജോബി കെ. ജോണ്‍, ബാസില്‍ ബാബു, ,സജി കുരുവിള എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു.
ഖത്തര്‍ വിഷന്‍ 2030 ന്റെ ഭാഗമായി ഊര്‍ജ മേഖലയിലെ വിവിധ സപ്‌ളയര്‍സിന്റെ ഗുണനിലവാരമുറപ്പിക്കുന്നതിനും സുസ്ഥിരത ബോധ്യപ്പെടുത്തുന്നതിനുമായി ഖത്തര്‍ പെട്രോളിയം ഏര്‍പ്പെടുത്തിയ തൗവ്തീന്‍ പദ്ധതിയുടെ ഭാഗമായാണ് ഇന്‍ കണ്‍ട്രി വാല്യൂ സര്‍ട്ടിഫിക്കേഷന്‍ നല്‍കുന്നത്.