മാർക്സിസ്റ്റ്‌ പാർട്ടിയെ ബഹിഷ്കരിക്കുക-ഇൻകാസ് ഖത്തർ

ഖത്തർ:ഐ സി സി ഡൽഹി ഹാളിൽ ഇൻകാസ് ഖത്തർ കാസറഗോഡ് ജില്ല കമ്മറ്റി വിളിച്ചു ചേർത്ത അനുശോചന യോഗത്തിൽ ജില്ല പ്രസിഡണ്ട്‌ ഹരികുമാർ അധ്യക്ഷത വഹിച്ചു. ട്രഷറർ ഉണ്ണി നമ്പ്യാർ സ്വാഗതവും ജില്ല നിർവാഹക സമിതി അംഗം അംബുജാക്ഷൻ നന്ദിയും രേഖപ്പെടുത്തി.ർക്സിസ്റ്റ്‌ കാപാലികാരാൽ കൊലചെയ്യപ്പെട്ട കൃപേഷിന്റേയും ശരത്തിന്റെയും ഓർമ്മകൾക്കുമുമ്പിൽ പ്രണാമമർപ്പിച്ചുകൊണ്ട് സദസ്സ് ഒരു മിനുട്ട് മൗനപ്രാർത്ഥന നടത്തി.

ഇൻകാസ് ഖത്തർ സെൻട്രൽ കമ്മിറ്റി ആക്ടിങ് പ്രസിഡണ്ട്‌ അൻവർ സാദത്ത്, കേരള പ്രാദേശ് യൂത്തു കോൺഗ്രസ്‌ സംസ്ഥാന സെക്രട്ടറി നൗഷാദ് ബ്ലാത്തൂർ, കെ എസ് യൂ മുൻ സംസ്ഥാന വൈസ് പ്രസിഡണ്ട്‌ നയീം മുള്ളുങ്കൽ, ഇൻകാസ് ഖത്തർ ജന. സെക്രട്ടറി മനോജ്‌ കൂടൽ,അഡൗസറി ബോർഡ് ചെയർമാൻ സുരേഷ് കരിയാട്ട്, ഗ്ലോബൽ കമ്മറ്റി അംഗങ്ങളായ , ജോൺ ഗിൽബെർട്, അബു കാട്ടിൽ,ഇൻകാസ് ഖത്തർ ആലപ്പുഴ ജില്ല പ്രസിഡണ്ട്‌ സാം കുരുവിള എന്നിവർ സംസാരിച്ചു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഇൻകാസ് ഖത്തർ സെൻട്രൽ കമ്മറ്റി വൈസ്പ്രസിഡന്റ് വിപിൻ മേപ്പയ്യൂർ,ഗ്ളോബൽ കമ്മറ്റി മെംബർ നാസർ വടക്കേക്കാട്ട്, സെക്രറ്ററി ഈണം മുസ്തഫ , ജോയിറ്റ് ട്രഷറർ നൗഷാദ് TK,ഇൻകാസ് ഖത്തർ സെൻട്രൽ കമ്മറ്റി എക്സികുട്ടീവ് മെംബർമാരായ ആഷിഖ് അഹമ്മദ് , അഷ്റഫ് വടകര ,ഗഫൂർ നന്ദി ,നിഹാസ് കൊടിയേരി ,ബഷീർ നന്മണ്ട,ആരിഫ് പയത്തോത്തോങ്ങ് തുടങ്ങി ഇൻകാസ് ഖത്തറിന്റെ സെൻട്രൽ കമ്മറ്റി,ഗ്ളോബൽ കമ്മറ്റി,ജില്ലാ കമ്മറ്റി നേതാക്കന്മാരും ഭാരവാഹികളും ചടങ്ങിൽസബന്ധിച്ചു.

കാസർഗോഡ് DCC പ്രസിഡന്റ് ഹക്കിം കുന്നുമായി ഇൻകാസ് കാസർഗോഡ് ജില്ലാ നേതൃത്വം ധീരരക്തസാക്ഷിക്കളുടെ കുടുംബങ്ങൾക്ക് എന്താണ് ഇൻകാസ് കാസർഗോഡ് ചെയ്യേണ്ടത് എന്ന് സംസാരിച്ചപ്പോൾ അദ്ദേഹം പ്രാദേശിക കോൺഗ്രസ്സ് നേതൃത്വവുമായി ചർച്ച ചെയ്ത് ഇൻകാസ് കാസർഗോഡ് കമ്മറ്റി എന്ത് ചുമതലയാണ് ഈ രണ്ട് കുടുംബങ്ങൾക്ക് വേണ്ടി നിർവ്വഹിക്കേണ്ടത് എന്ന്
അറിയിക്കാം എന്നും ,ഇൻകാസ് ഖത്തർ സെൻട്രൽ കമ്മറ്റി ,ഇൻകാസിന്റെ മറ്റ് ജില്ലാ കമ്മറ്റികൾ എന്നിവരുടെ സഹകരണത്തോടെ ഇൻകാസ് കാസർഗോസ് തങ്ങളുടെ കർത്തവ്യം നിർവ്വഹിക്കും എന്നും ജില്ലാ പ്രസിഡന്റ് ഹരികുമാർ സദസ്സിനെ അറിയിച്ചു..

മാർക്സിസ്റ്റ്‌ ഫാഷിസ്റ്റ് ഭീകരക്കെതിരെ കേരളത്തിന്റെ പൊതു സമൂഹം ഒന്നടങ്കം പ്രതികരിക്കണമെന്നും മാർക്സിസ്റ്റ്‌ പാർട്ടിയെ പാടെ ബഹിഷ്കരിക്കണമെന്നും യോഗത്തിൽ സംസാരിച്ചവർ ആഹ്വാനം ചെയ്തു.

Top