ഖത്തർ ഇൻകാസിലെ വിഭാഗീയ പ്രവർത്തനങ്ങളെ യാതൊരു വിധത്തിലും പ്രോത്സാഹിപ്പിക്കില്ല. ഇൻകാസ് പാലക്കാട് ഭാരവാഹികൾ

ഖത്തർ ഇൻകാസിലെ വിഭാഗീയ പ്രവർത്തനങ്ങളെ യാതൊരു വിധത്തിലും പ്രോത്സാഹിപ്പിക്കില്ല എന്ന്  ഇൻകാസ് പാലക്കാട് ഭാരവാഹികൾ .ഇൻകാസ്  – ഒ.ഐ.സി. സി.ഖത്തർ പാലക്കാട് ജില്ലാ കമ്മിറ്റി എക്സികുട്ടീവ് അംഗങ്ങൾ  ബഹുദൂരിപക്ഷ അംഗങ്ങളുടെ നേതൃത്വത്തിൽ  എക്സികുട്ടീവ് യോഗം  ചേർന്നു. രാജ്യത്തിന് വേണ്ടി രക്തസാക്ഷികളായ സൈനികർക്കു വേണ്ടിയും,  രാഷട്രീയ എതിരാളികളാൽ വധിക്കപ്പെട്ട യൂത്ത് കോൺഗ്രസ്സ് പ്രവർത്തകരായ കൃപേഷിനും ശരത് ലാലിനും യോഗം ആദരാജ്‌ഞലിക്കൾ  അർപ്പിച്ചു.
ഇൻകാസ് ഖത്തർ പാലാക്കാട്ട് ജില്ലയിലെ എല്ലാ  പ്രവർത്തക്കന്മാർക്കും  വേണ്ടി  പുതിയ ബെനവലന്റ് ഫണ്ട് രൂപീകരിക്കാനും  , മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കാനും യോഗം തീരുമാനിച്ചു.  ഖത്തർ ഇൻകാസിലെ വിഭാഗീയ പ്രവർത്തനങ്ങളെ യാതൊരു വിധത്തിലും പ്രോത്സാഹിപ്പിക്കേണ്ടെന്നും കെ.പി.സി.സി. നിയമിച്ച ഔദ്യോഗിക വിഭാഗമായ ശ്രീ. ഷമീർ ഏറാമലയ്ക്ക് പിന്തുണ നൽകുമെന്നും ഇൻകാസ് പാലക്കാട് ജില്ലയിലെ ഭൂരിപക്ഷ  ജില്ലാ എക്സികുട്ടീവ് അംഗങ്ങൾ  കൂട്ടി ചേർന്ന യോഗം  ഐക്യകണ്ഠേന തീരുമാനിച്ചു.  യോഗത്തിൽ നാസർ PA, ജലീൽ നരിക്കാട്ടിൽ,  ബുക്കാർ കൂറ്റനാട്, നൗഷാദ് ചാലിശ്ശേരി ലത്തീഫ് അത്താണിക്കൽ, മുജീബ് അത്താണിക്കൽ, രാഗേഷ് മoത്തിൽ, സഞ്ജു നെന്മാറ, ഷാജി Av, നസീർ തൃത്താല, നിസാർ, റസാക്ക് , ഫൈസൽ,  അമീർ തുടങ്ങിയവർ സംസാരിച്ചു. പാലക്കാട്ട് ജില്ലയിലെ മുഴുവൻ പ്രവർത്തകരെയും പങ്കെടുപ്പിച്ച് ഉടൻ തന്നെ  വിപുലമായ ഇൻകാസ് ഖത്തർ പാലക്കാട്ട് ജില്ലാ കമ്മറ്റിയുടെ പ്രവർത്തക സംഗമം  സംഘടിപ്പിക്കാനും യോഗം ഐക്യകണ്ഠേന തീരുമാനിച്ചു. .
Top