പി.പി ചെറിയാൻ
ഫോർട്ട്‌ലോഡർഡെയിൽ: ലോക ക്രിക്കറ്റിലെ വമ്പൻമാരായ ഇന്ത്യയും – വിൻഡീസും ഫ്‌ളോറിഡയിൽ ടി20 മത്സരത്തിനു തയ്യാറെടുക്കുന്നു. അമേരിക്കയുടെ ചരിത്രത്തിൽ മൂന്നാമത്തെ മാത്രം ഫുൾ ഇന്റർനാണൽ ക്രിക്കറ്റ് മത്സരങ്ങൾക്കാണ് ഇപ്പോൾ ഫ്‌ളോറിഡ വേദിയായിരിക്കുന്നത്. ഫോർട്ട് ലോഡർ ഡെയിൽ സെൻടറൽ ബ്രോവാർഡ് റീജിയണൽ പാർക്കിലാണ് മത്സരം നടക്കുന്നത്.
ആഗസ്റ്റ് 27, 28 ശനി, ഞായർ ദിവസങ്ങളിലായി നടക്കുന്ന മത്സരങ്ങൾക്കുള്ള ടിക്കറ്റുകൾ മുഴുവൻ വിൽപന നടന്നു കഴിഞ്ഞതായി ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡ് അധികൃതർ അറിയിച്ചു. 15,000 പേർക്കു കളി കാണുന്നതിനു 75 ഡോളർ മുതൽ 250 ഡോളർ വരെയാണ് ടിക്കറ്റ് ഫീസ് ഈടാക്കിയിരിക്കുന്നത്. അമേരിക്കയിൽ വേൾഡ് ക്ലാസ് ക്രിക്കറ്റ് കളിക്കുന്നതിനുള്ള അവസരം വളരെ പരിമിതമാണ്.
ക്രിക്കറ്റിൽ ഇതുവരെ യുവത്വത്തിലേയ്ക്കു പ്രവേശിക്കുന്ന അമേരിക്കയിൽ ക്രിക്കറ്റ് ആസ്വാദകരുടെ എണ്ണം വർധിച്ചു വരുന്നുണ്ട്. ഫ്‌ളോറിഡയിൽ ഇന്ത്യൻ ക്യാംപ്റ്റൻ ധോണിയുടെ നേതൃത്വത്തിൽ അണിനിരന്ന ടീമിനെ, വിൻഡീസ് ടീം ക്യാപ്റ്റൻ സി അടുത്തിടെ മാത്രം ഏറ്റെടുത്ത കാർലോസ് ബ്രാത് വെയിറ്റാണ് നയിക്കുന്നത്. നാട്ടിൽ നടന്ന ടെസ്റ്റ് പരമ്പരയിൽ ഇന്ത്യയോടു പരാജയം ഏറ്റുവാങ്ങിയ വിൻഡീസിനു മുഖം രക്ഷിക്കണമെങ്കിൽ ടി20യിൽ വിജയിച്ചേ മതിയാകൂ. നിലവിലെ ടി20 ചാംപ്യൻമാരാണ് വിൻഡീസ്.
തീ പാറുന്ന പോരാട്ടം കാണുന്നതിനു അമേരിക്കയിലെ പ്രവാസി സമൂഹം ഷിക്കാഗോയിൽ കാത്തിരിക്കുകയാണ്.