പി.പി ചെറിയാൻ
റിനെ( നെവേഡ): ജന്മദേശമായ പഞ്ചാബിൽ ഭീകരാക്രമണം നടത്തുന്നതിനു ഗൂഡാലോചന നടത്തിയ കേസിൽ നോർത്തേൺ നെവേഡക്കാരനായ ഇന്ത്യൻ അമേരിക്കൻ വംശജൻ ബൽവിന്ദർ സിങ് (42) കുറ്റക്കാരനെന്നു റിനോ യുഎസ് ഡിസ്ട്രിക്ട് ജഡ്ജി ലാറി ഹിൽഡ് വിധിച്ചു.
ഫെഡറൽ ലോ എൻഫോഴ്‌സ്‌മെന്റ് അധികൃതർ നവംബർ 29 നു വിധിയുടെ പകർപ്പു മാധ്യമങ്ങൾക്കു നൽകി. അടുത്ത വർഷം ഫെബ്രുവരി 27 നു ശിക്ഷ വിധിക്കും. പതിനഞ്ചു വർഷത്തെ തടവുശിക്ഷ വരെ ലഭിക്കാവുന്ന കുറ്റമാണിതെന്നു നിയമവിദഗ്ധർ ചൂണ്ടിക്കാട്ടി. ശിക്ഷാ കാലാവധി പൂർത്തിയാകുമ്പോൾ ഇന്ത്യയിലേയ്ക്കു പ്രതിയെ തിരികെ അയക്കും.
2013 ൽ ഇന്ത്യയിൽ ഭീകരാക്രമണം നടത്തുന്നതിനും ഭീകരരെ ഏർപ്പാട് ചെയ്യുന്നതിനും ഇന്ത്യാ ഗവൺമെന്റിലെ പ്രമുഖരെ വധിക്കുന്നതിനും ബൽവീന്ദർ സിങ് പദ്ധതിയിട്ടിരുന്നതായി യുഎസ് അറ്റോർണി ഡാനിയേൽ എഫ്ബിഐ സ്‌പെഷ്യൽ ഏജന്റ് ഏരൺ, നാഷണൽ സെക്യൂരിറ്റി പ്രോസിക്യുട്ടർ മേരി എന്നിവരുടെ പ്രസ്താവനയിൽ പറയുന്നു. വിവിധ പേരുകളിൽ അറിയപ്പെട്ടിരുന്ന ബൽവീനന്ദർ സിങ്ങിനെ റിന്നെയിൽ വച്ചു 2013 ഡിസംബറിലാണ് പിടികൂടിയത്.
കാലിസ്ഥാൻ പ്രദേശത്ത് സ്വതന്ത്ര്യ സിഖ് സംസ്ഥാന വേണമെന്ന ആവശ്യം ഉന്നയിക്കുന്ന വിപ്ലവ പ്രസ്ഥാനങ്ങളായ ബാബർ ഖൽസ ഇന്റർനാണഷൽ, ഖാലിസ്ഥാൻ സിന്ദാബാദ് ഫോഴ്‌സ് എന്നീ സംഘടനകളുടെ ഗൂഡാലോചനയെ തുടർന്നാണ് ബൽവീന്ദർ സിങ്ങിന്റെ അറസ്‌റ്റോടെ തകർന്നത്. 1997 ൽ തെറ്റായ വിവരങ്ങൾനൽകി സാൻഫ്രാൻസിസ്‌കോയിൽ അഭയം തേടിയ വൃക്തിയാണ് ബൽവീന്ദർ. 1999 ൽ യുഎസിൽ സ്ഥിര താമസത്തിനുള്ള അനുമതിയും ലഭച്ചിരുന്നു. 2012 മുതൽ ഇദ്ദേഹത്തിന്റെ ഫോൺ സിബിഐ നിരീക്ഷണത്തിലായിരുന്നു.