യുഎസ് സുപ്രീംകോടതിക്കു മുന്നിൽ ഇന്ത്യൻ വംശജരുടെ പ്രതിഷേധ റാലി

പി.പി ചെറിയാൻ

വാഷിംങ്ടൺ ഡിസി: അനധികൃത കുടിയേറ്റക്കാരെ ഡീപോർട്ട് ചെയ്യണമോ അതോ ഇവർക്കു ഇവിടെ തന്നെ വർക്ക് പെർമിറ്റ് നൽകി തൊഴിലെടുക്കുന്നതിനു അനുമതി നൽകണമോ എന്ന കേസിൽ ഏപ്രിൽ 18 നു സുപ്രീം കോടതി സിറ്റിങ് നടക്കുന്നതിനിടയിൽ ഇന്ത്യൻ വംശജർ ഉൾപെടെ നൂറുകണക്കിനു അനധികൃത കുടിയേറ്റക്കാരും അവർക്കു പിൻതുണ നൽകുന്നവരും യുഎസ് സുപ്രീം കോടതിക്കു മുന്നിൽ പ്രതിഷേധ റാലി സംഘടിപ്പിച്ചു.
പ്രസിഡന്റ് ഒബാമയുടെ ഇമ്മിഗ്രേഷൻ ആക്ടിനെതിരെ ടെക്‌സസ് ഉൾപ്പെടെയുള്ള 26 റിപബ്ലിക്കൻ സംസ്ഥാനങ്ങൾ സമർപ്പിച്ച കേസിൽ ലഭിച്ച അനുകൂല ഫെഡറൽ കോടതി വിധി റദ്ദാക്കണമോ വേണ്ടയോ എന്ന വിഷയത്തിൽ സുപ്രീം കോടതിയിലെ എട്ടു ജഡ്ജിമാർ വീതം ഇരുചേരികളിൽ നിലയുറപ്പിച്ചത് ഫലത്തിൽ കീഴ്‌ക്കോടതി വിധി നിലനിൽക്കുന്നതിനു സമാനമായിരുന്നു. ഈ വിഷയം വീണ്ടും സുപ്രീം കോടതി ചർച്ചയ്‌ക്കെടുത്തപ്പോഴായിരുന്നു പ്രതിഷേധ റാലി നടന്നത്.
സൗത്ത് ഏഷ്യൻ അമേരിക്കൻ ലീവിങ് ടുഗതർ എന്ന സംഘടനയുടെ ഡയറക്ടർ ലക്ഷ്മി ശ്രീധരൻ ഈ വിഷയത്തിൽ സുപ്രീം കോടതി പതിനൊന്നു മില്യൺ അനധികൃകത കുടിയേറ്റക്കാർക്കു അനുകൂലമായ തീരുമാനമെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നു അഭിപ്രായപ്പെട്ടു. രണ്ടു ലക്ഷം ഇന്ത്യക്കാരെ ബാധിക്കുന്ന പ്രശ്‌നമാണിതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി 2014 ൽ പ്രസിഡന്റ് ഒബാമ ഇമ്മിഗ്രേഷൻ അക്ട് നടപ്പാക്കുന്നതിനു പുറപ്പെടുവിച്ച എക്‌സിക്യുട്ടീവ് ഉത്തരവു ഭരണഘടനാ വിരുദ്ധമാണെന്നു സുപ്രീം കോടതി വിധിച്ചിരുന്നു. ഇതിനെതിരെ നൽകിയ കേസിലാണ് കീഴ്‌കോടതി വിധി.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top