മലയാളിയായ കെന്‍ മാത്യു സ്റ്റാഫോര്‍ഡ് സിറ്റി മേയര്‍

ന്യൂയോര്‍ക്ക്: യുഎസ് സംസ്ഥാനമായ ടെക്‌സസിലെ സ്റ്റഫോര്‍ഡ് നഗരത്തിലെ മേയറായി മലയാളിയായ കെന്‍ മാത്യു തിരഞ്ഞെടുക്കപ്പെട്ടു. സ്റ്റഫോര്‍ഡില്‍ മേയറാകുന്ന ആദ്യ ഇന്ത്യന്‍ – അമേരിക്കന്‍ വംശജനാണ് മലയാളിയായ കെന്‍ മാത്യു. നിലവില്‍ സ്റ്റഫോര്‍ഡിലെ മേയറായ സീസില്‍ വില്ലിസിനെ 16 വോട്ടുകള്‍ക്കാണ് മാത്യു പരാജയപ്പെടുത്തിയത്. സ്റ്റഫോര്‍ഡ് സിറ്റി മുന്‍ കൗണ്‍സില്‍ അംഗമായിരുന്നു മാത്യു.

കുടുംബാംഗങ്ങളുടെയും മുതിര്‍ന്ന ഉദ്യോഗസ്ഥരുടെയും സാന്നിധ്യത്തില്‍ മാത്യു സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. സ്റ്റഫോര്‍ഡിലെ പ്ലാനിങ് ആന്‍ഡ് സോണിങ് കമ്മിഷനില്‍ സേവനമനിഷ്ഠിച്ചിട്ടുള്ള മാത്യു 2006ല്‍ സ്റ്റഫാര്‍ഡ് കൗണ്‍സില്‍ അംഗമായി തിരഞ്ഞെടുക്കപ്പെട്ടു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ബോംബെ സര്‍വകലാശാലയില്‍നിന്നു ബിരുദം നേടിയ ഇദ്ദേഹം 1970കളിലാണ് അമേരിക്കയിലേക്കു കുടിയേറുന്നത.് എംബിഎ ബിരുദധാരിയായ മാത്യു നിരവധി കമ്പനികളുടെ അക്കൗണ്ടന്റായും ഫിനാന്‍ഷ്യല്‍ എക്‌സിക്യൂട്ടിവായും പ്രവര്‍ത്തിച്ചിട്ടുണ്ട്. .

Top