മോണ്ടസാനൊ (വാഷിങ്ടണ്‍): വാഷിങ്ടണ്‍ മൊണ്ടിസാനെ സിറ്റിയുടെ മേയറായി വിന്നി സാമുവേല്‍ തിരഞ്ഞെടുക്കപ്പെട്ടു. നവംബര്‍ മൂന്നിനായിരുന്നു തിരഞ്ഞെടുപ്പ്.
ഇന്ത്യന്‍ വംശജയായ അമേരിക്കയിലെ ആദ്യ വനിതാ മേയറാണ് വിന്നി സാമുവേല്‍. ആഗസ്റ്റ് ആദ്യ വാരം നടന്ന പ്രൈമറി തിരഞ്ഞെടുപ്പില്‍ നിലവിലുള്ള മേയര്‍ കെന്‍ എസ്റ്റീസ് 27 ശതമാനം വോട്ട് നേടിയപ്പോള്‍ വന്നി 47 ശതമാനം വോട്ടാണ് നേടിയത്.
നവംബര്‍ മൂന്നിലെ തിരഞ്ഞെടുപ്പില്‍ വിന്നി സാമുവേല്‍ 67 ശതമാനം വോട്ട് നേടിയാണ് വിജയിയായത്. സിറ്റിയിലെ റെജി സി.ബ്രോട്ട് വോട്ടര്‍ 2300 പേരാണ്. 1128 പേര്‍ മാത്രമാണ് അവസാന വോട്ടെടുപ്പില്‍ പങ്കെടുത്തത്. കേരളത്തിലെ കൊല്ല ജില്ലയിലാണ് സാമുവേലിന്റെ ജനനം. അലസ്‌കായിലാണ് വളര്‍ത്തപ്പെട്ടത്. കഴിഞ്ഞ പതിനെട്ടു വര്‍ഷമായി മൊണ്ടനാനെ സിറ്റിയിലെ പ്രവര്‍ത്തനങ്ങളില്‍ ഇവര്‍ സജീവാണ്. വാഷിങ്ടണ്‍ ഡെമോക്രാറ്റിക് കോക്കസിലെ അംഗമായ ഗൈ ബെര്‍ഗ സ്‌റ്റോയാണ് വിന്നിയുടെ ഭര്‍ത്താവ്. മകന്‍13 വയസുകാരന്‍ തോമസ്. സാമുവേല്‍ തോമസ് പൊന്നു തൊമസ് ദമ്പതിമാരുടെ മകളാണ് വിന്നി സാമുവേല്‍.