പി.പി ചെറിയാൻ
വാഷിങ്ടൺ ഡിസി: ഇന്ത്യയിൽ പ്രവർത്തിക്കുന്ന ഭൂരിപക്ഷം കോൾ സെന്ററുകളും തട്ടിപ്പു കേന്ദ്രങ്ങളാണെന്നു യുഎസ് സെനറ്റ് കമ്മിറ്റിയുടെ റിപ്പോർട്ടിൽ സൂചന. ജൂൺ 29 നു യുഎസ് സർക്കാരാണ് ഇതു സംബന്ധിച്ചുള്ള വിവരം ഔദ്യോഗികമായി പുറത്തു വിട്ടത്. ഇത്തരം കോൾ സെന്ററുകളിൽ നടക്കുന്ന തട്ടിപ്പുകളെ എപ്രകാരം നേരിടണമെന്നു ഇന്ത്യൻ ലോ എൻഫോഴ്‌സമെന്റ് ഏജൻസികൾക്കു അമേരിക്കൻ അധികൃതർ പരിശീലനം നൽകുന്നതായും ഗവൺമെന്റ് അറിയിപ്പിൽ ചൂണ്ടിക്കാട്ടുന്നു.
പ്രൈസ് പ്രമോഷൻ ലോട്ടറി തുടങ്ങിയ വ്യാജ പ്രചരണങ്ങളിൽ കൂടുതൽ അമേരിക്കയിലെ പ്രായമായവരാണ് വഞ്ചിക്കപ്പെടുന്നതെന്നു സബ് കമ്മിറ്റി സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നു.
കോൾ സെന്ററുകളുടെ തട്ടിപ്പിനു ഇരയായിരിക്കുന്നവർക്കു സാമ്പത്തിക നഷ്ടം സംഭവിക്കുന്നതു കൂടാതെ ശാരീരിക ക്ഷീണം മാനസിക വിഭ്രാന്തി എന്നിവയും അനുഭവപ്പെടുന്നു. ഇത്തരം സ്ഥാപനങ്ങളെ കണ്ടെത്തി നിയമത്തിനു മുന്നിൽ കൊണ്ടു വരുന്നതിനു ആഗോളതലത്തിൽ വിവിധ രാജ്യങ്ങളിൽ നിന്നുള്ള ലൊ എൻഫോഴ്‌സ്‌മെന്റ് ഏജൻസികൾ സജ്ജമായി രംഗത്ത് എത്തിയിട്ടുണ്ട്. സെനറ്റ് ജുഡീഷ്യൽ കമ്മിറ്റി ചെയർമാൻ ചക്കു ഗ്രാസിലി സെനറ്റ് കമ്മിറ്റിയുടെ നിർദേശങ്ങൾ പഠിപ്പു കൂടുതൽ നടപടികൾ സ്വീകരിക്കുന്നതിനുള്ള തയ്യാറെടുപ്പിലാണ്.