പെണ്‍കുട്ടിയെ കെട്ടിപ്പിടിക്കുകയും കവിളില്‍ ചുംബിക്കുകയും ചെയ്തു; സിംഗപ്പൂരില്‍ ഇന്ത്യന്‍ ഷെഫ് ജയിലില്‍

സിംഗപ്പൂര്‍: കൗമാരപ്രായത്തിലുള്ള രണ്ട് പെണ്‍കുട്ടികളെ ഉപദ്രവിച്ച ഇന്ത്യന്‍ ഷെഫിന് സിംഗപ്പൂരില്‍ തടവുശിക്ഷ. പ്രതി സുശില്‍ കുമാര്‍ മൂന്നുമാസവും നാല് ആഴ്ചയും തടവുശിക്ഷ അനുഭവിക്കണം. കഴിഞ്ഞവര്‍ഷം ഓഗസ്റ്റ് രണ്ടിനാണ് ആദ്യസംഭവം നടന്നത്. റോഡിലൂടെ നടന്നുവരികയായിരുന്ന പെണ്‍കുട്ടിയെ അനുവാദമില്ലാതെ യുവാവ് കെട്ടിപ്പിടിക്കുകയും കവിളില്‍ ചുംബിക്കുകയുമായിരുന്നു. തുടര്‍ന്ന് ഒന്നിച്ചുള്ള നിരവധി ഫോട്ടോകള്‍ ഇയാള്‍ തന്റെ ഫോണില്‍ പകര്‍ത്തുകയും കുട്ടിയുടെ മൊബൈല്‍ നമ്പര്‍ വാങ്ങുകയും ചെയ്തു.

പ്രതികരിക്കാന്‍ കഴിയാതിരുന്ന പെണ്‍കുട്ടി വീട്ടിലെത്തി വിവരങ്ങള്‍ പറയുകയും തുടര്‍ന്ന് പരാതി കൊടുക്കുകയുമായിരുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

 

 

Top