ഇന്ത്യൻ കമ്മ്യൂണിറ്റി സംഘടിപ്പിക്കുന്ന ട്രമ്പ്അനുകൂല റാലി ഫിലഡൽഫിയായിൽ ഒക്ടോബർ എട്ടിന്

പി.പി ചെറിയാൻ

ഫിലഡൽഫിയ: അമേരിക്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പിനു കൃത്യം ഒരു മാസം മുൻപ് ഇന്ത്യൻ കമ്മ്യൂണിറ്റി റിപബ്ലിക്കൻ സ്ഥാനാർഥി ഡൊണാൾഡ് ട്രമ്പിനു അനുകൂലമായി റാലി സംഘടിപ്പിക്കുന്നു.
അമേരിക്കയിലെ വർഗ- വർണ്ണ- ജാതി ചിന്തകൾക്കതീതമായി എല്ലാ വിഭാഗങ്ങളെയും റാലിയിൽ അണിനിരത്തുമെന്നു സംഘാടകരായ സത്യദേശ്പതി, അരവിന്ദുകുമാർ എന്നിവർ ഒരു പ്രസ്താവനയിൽ അറിയിച്ചു. കോർപ്പറേറ്റ് വെൽഫെയർ മാത്രം ലക്ഷ്യം വച്ചു കൊണ്ടു ബുഷ് കുടുംബവും ക്ലിന്റൻ കുടുംബവും കഴിഞ്ഞ കാലങ്ങളിൽ നടത്തിയ ഭരണ പരിഷ്‌കാരങ്ങളിൽ അടിസ്ഥാന മാറ്റം വേണമെന്നു ആഗ്രഹിക്കുന്ന ഡൊണാൾഡ് ട്രമ്പ് വിജയിക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണെന്നു സംഘാടകർ പറയുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

Republican nominee Donald Trump gestures during the first presidential debate at Hofstra University in Hempstead, New York on September 26, 2016. / AFP / Paul J. Richards        (Photo credit should read PAUL J. RICHARDS/AFP/Getty Images)

കുടുംബഭരണം അവസാനിപ്പിക്കുന്നതിനുള്ള അവസരമാണ് അമേരിക്കൻ ജനതയ്ക്കു കൈവന്നിരിക്കുന്നതെന്നും അവർ ചൂണ്ടിക്കാട്ടി.
ഫിലാഡൽഫിയായിൽ സംഘടിപ്പിക്കുന്ന റാലിക്കു സമാനമായി ഫ്‌ളോറിഡ, നോർത്ത് കരോലിനാ, ഓഹായോ തുടങ്ങിയ സംസ്ഥാനങ്ങളിലും ട്രമ്പിനു അനുകൂലമായി റാലി സംഘടിപ്പിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ നടന്നു വരുന്നതായും ഇവർ അറിയിച്ചു.
ട്രമ്പ് ഉയർത്തിയിരിക്കുന്ന മുദ്രാവാക്യം ഒരു വിഭാഗത്തിന്റെ മാത്രം വളർച്ച ലക്ഷ്യമിട്ടുള്ളതല്ലെന്നും അമേരിക്കയിലെ മുഴുവൻ ജനതയുടെയും വികാരം ഉൾക്കൊണ്ടിട്ടുള്ളതാണെന്നും അധികൃതർ പറഞ്ഞു.
അഴിമതിയും ഭീകരാക്രമണവും അമേരിക്കൻ ജനതയെ ഭീതിയുടെ നിഴലിൽ നിർത്തിയിരിക്കുകയാണെന്നും അമേരിക്കൻ നികുതിദായകർ നൽകുന്ന പണം മറ്റു രാജ്യങ്ങൾ കവർന്നെടുക്കുകയാണെന്നും ഇതിന് ഒരറുതി വരണമെങ്കിൽ ട്രമ്പ് അധികാരത്തിലെത്തണമെന്നും ഇവർ ഉറച്ചു വിശ്വസിക്കുന്നു. ഇന്ത്യൻ സമൂഹം ട്രമ്പിനു നൽകുന്ന പിൻതുണ എട്ടിനു നടക്കുന്ന റാലിയിലൂടെ തെളിയിക്കുമെന്നും ഇതിനെല്ലാവരും സഹകരിക്കണമെന്നും സംഘാടകർ അറിയിച്ചു.

Top